Cake Story | അശോകൻ, മല്ലിക സുകുമാരൻ; 'കേക്ക് സ്റ്റോറി'ക്ക് തുടക്കം
- Published by:user_57
- news18-malayalam
Last Updated:
ചിത്രീകരണം ചാലക്കുടി പാരിയാരത്ത് ആരംഭിച്ചു
അശോകൻ, മല്ലിക സുകുമാരൻ, വേദ സുനിൽ, മേജർ രവി, ജോണി ആന്റണി, അരുൺ കുമാർ, സജൽ, ഇവ, നീന കുറുപ്പ്, മിലിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കാരന്തൂർ സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടി പാരിയാരത്ത് ആരംഭിച്ചു. ചിത്രവേദ റീൽസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന നിർമ്മിക്കുന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണം വേദ സുനിൽ എഴുതുന്നു.
ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു. എഡിറ്റർ – റിയാസ് കെ. ബദർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ.എം. ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ- സജീഷ് താമരശ്ശേരി, കോസ്റ്റിയൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്-ഷിജു, വൈശാഖ്, സ്റ്റിൽസ്- ഷാലു പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബി മാള, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, അസിസ്റ്റന്റ് ഡയറക്ടർ- ഹാരിസ് ഹംസ, രാഹുൽ കെ.എം., ശംഭു രതീഷൻ, പ്രൊഡക്ഷൻ മാനേജർ- അസ്‌ലം പുല്ലേപടി, പി.ആർ.ഒ. – എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 12, 2023 7:03 AM IST