നിഖിൽ – ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2 (Karthikeya 2) ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. കാർത്തികേയ-2 പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.
മലയാളി താരം അനുപമ പരമേശ്വരൻ (Anupama Parameswaran) മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.
കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അഭിനേതാക്കൾ: നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ.
സാങ്കേതിക ടീം: കഥ, തിരക്കഥ, സംവിധാനം – ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, നിർമ്മാതാക്കൾ: ടി.ജി. വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ; സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പി.ആർ.ഒ.-: ആതിര ദിൽജിത്.
Introducing the characters of India’s epic mystical adventure🌟🔥#Karthikeya2 releasing on July 22nd @actor_Nikhil @anupamahere @AnupamPKher @harshachemudu @AdityaMenon22 @chandoomondeti @vishwaprasadtg @AbhishekOfficl @vivekkuchibotla @kaalabhairava7 pic.twitter.com/K9JdX6YjSJ
— Abhishek Agarwal Arts (@AAArtsOfficial) June 10, 2022
Introducing the characters of India’s epic mystical adventure🌟🔥#Karthikeya2 releasing on July 22nd @actor_Nikhil @anupamahere @AnupamPKher @harshachemudu @AdityaMenon22 @chandoomondeti @vishwaprasadtg @AbhishekOfficl @vivekkuchibotla @kaalabhairava7 pic.twitter.com/huZfznI7P0
— People Media Factory (@peoplemediafcy) June 10, 2022
Also read: Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?
ചുവന്ന വിവാഹവസ്ത്രത്തിൽ മിന്നിത്തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara) തന്റെ പ്രിയതമൻ വിഗ്നേഷ് ശിവനുമായി (Vignesh Shivan) ജീവിതത്തിൽ ഒന്നിച്ച സുദിനമാണ് കടന്നുപോയത്. അവരുടെ ഏഴു വർഷം നീണ്ട ബന്ധം ഒരു മുത്തശ്ശിക്കഥ പോലെ വായിക്കാൻ കഴിയും. ജൂൺ 9 ന് ചെന്നൈയിൽ നടന്ന തെന്നിന്ത്യൻ ശൈലിയിലെ വിവാഹ ചടങ്ങിലാണ് കോളിവുഡ് ദമ്പതികൾ വിവാഹിതരായത്.
2015-ൽ അവരുടെ ആദ്യ സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പ്രണയകഥയുടെ തുടക്കം. അതിനുശേഷം സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്. വിക്കിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ നോക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anupam kher, Anupama Parameswaran