ആറ് സിനിമകൾ ചേർന്ന 'ചെരാതുകൾ' ഡിജിറ്റൽ റിലീസ് ചെയ്‌തു
- Published by:user_57
- news18-malayalam
Last Updated:
ആറു നവാഗത സംവിധായകർ ഒരുക്കിയ ആറ് സിനിമകളുടെ ആന്തോളജി ചിത്രമായ 'ചെരാതുകൾ' ഒടിടിയിൽ റിലീസായി
ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ആറു നവാഗത സംവിധായകർ ഒരുക്കിയ ആറ് സിനിമകളുടെ ആന്തോളജി ചിത്രമായ
'ചെരാതുകൾ' സൈന പ്ലേ ഒടിടി യിൽ റിലീസായി.
മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയിൽ മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ്, ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.
അനു കുരിശിങ്കൽ, ഫവാസ് മുഹമ്മദ്, ജയേഷ് മോഹൻ, സാജൻ എസ് കല്ലായി, ഷനൂബ് കരുത്ത്, ശ്രീജിത്ത് ചന്ദ്രൻ തുടങ്ങിയവർ സംവിധാനം ചെയ്ത ചിത്രങ്ങളാണ് 'ചെരാതുകൾ' എന്ന സിനിമയിലുള്ളത്.
advertisement
വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ: മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.
സംവിധായകർ എന്ന പോലെ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും ഇതിൽ അണിനിരക്കുന്നു. ദേശീയ അന്തർദേശീയ തലത്തിൽ നാല്പതിലധികം അവാർഡുകൾ നേടിയ ചിത്രമാണ് 'ചെരാതുകൾ'.
advertisement
Also read: മലയന്‍കുഞ്ഞ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം; രക്ഷപ്പെട്ട കഥ വിവരിച്ച് ഫഹദ് ഫാസില്‍
'മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയാണെന്ന് ഫഹദ് പറഞ്ഞു. തന്റെ ലോക്ഡൗണ്‍ കലണ്ടര്‍ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ ആരംഭിച്ചെന്ന് ഫഹദ് പ്രസ്താവനയില്‍ പറയുന്നു.
'മലയന്‍കുഞ്ഞ്' ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ് കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ആഘാതം കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു' ഫഹദ് കുറിച്ചു.
advertisement
അതേസമയം ഉടന്‍തന്നെ 'മാലിക്' ഒടിടി റിലീസ് ചെയ്യുമെന്നും ഫഹദ് അറിയിച്ചു. എന്നാല്‍ തനിക്ക് ചിത്രം പൂര്‍ണമായി തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും നിലവിലെ സാഹചര്യം അതിന് അനുവദിനീയമല്ലെന്നും ഫഹദ് കുറിച്ചു.
Summary: Malayalam anthology movie Chertahukal is up for digital release on Saina Play OTT platform. The movie has won several accolades worldwide
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 3:45 PM IST


