ദിലീപ് അമ്മയിൽ തിരിച്ചെത്തി

News18 Malayalam
Updated: June 24, 2018, 6:14 PM IST
ദിലീപ് അമ്മയിൽ തിരിച്ചെത്തി
dileep
  • Share this:
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ ചേരുന്ന അമ്മ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണു ദിലീപിനെ കഴിഞ്ഞ വർഷം പുറത്താക്കിയത്. എന്നാൽ ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് 'അമ്മ'യുടെ കണ്ടെത്തൽ. തുടർന്നാണ് പുറത്താക്കിയെന്ന പ്രസ്താവന 'അമ്മ' പിൻവലിച്ചത്.

കൊച്ചിയിൽ ചേർന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചു കൊണ്ടുവരാൻ താരങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെ ആയിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. നടൻ സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു ദിലീപിനായി താരങ്ങൾ അണിനിരന്നത്.

ഉച്ചയ്ക്ക് ശേഷം എക്സിക്യുട്ടീവ് യോഗം ചേർന്നപ്പോഴും താരങ്ങളുടെ നിലപാടിൽ മാറ്റമുണ്ടായില്ല. പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയെ സമീപിക്കാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു. നിയപരമായ മാർഗങ്ങൾ ദിലീപ് സ്വീകരിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് പറഞ്ഞു.
First published: June 24, 2018, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading