ശേഷം സ്‌ക്രീനിൽ; ദിലീപ്, രതീഷ് രഘുനന്ദൻ ചിത്രം 'D148' ചിത്രീകരണം പൂർത്തിയായി

Last Updated:

ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര ചിത്രത്തിലുണ്ട്

D148
D148
ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ്.
നായകൻ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര ചിത്രത്തിലുണ്ട്.
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, എന്നിവരും കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.
advertisement
അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുകളുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സിന്റെ (രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങളുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്.
advertisement
രണ്ടാം ഷെഡ്യൂളിൽ ചില സുപ്രധാന രംഗങ്ങൾ
ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം ഈ സെറ്റിൽ ചിത്രീകരിച്ചു.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, ഗാനരചന- ബി.ടി. അനിൽ കുമാർ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ. നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ ‘അമൃത’, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് – ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി; പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, വിതരണം- ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Dileep, Ratheesh Raghunandan movie D148 starts wrapped up
മലയാളം വാർത്തകൾ/ വാർത്ത/Film/
ശേഷം സ്‌ക്രീനിൽ; ദിലീപ്, രതീഷ് രഘുനന്ദൻ ചിത്രം 'D148' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല കയറുന്നത് ഗൂർഖ എമർജൻസി വാഹനത്തിൽ; ഒപ്പം കയറുന്നവരുടെ പട്ടിക കൈമാറി
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല കയറുന്നത് ഗൂർഖ എമർജൻസി വാഹനത്തിൽ; ഒപ്പം കയറുന്നവരുടെ പട്ടിക കൈമാറി
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല കയറുന്നത് ഗൂർഖ എമർജൻസി വാഹനത്തിൽ, 6 വാഹനങ്ങളുടെ അകമ്പടിയോടെ.

  • ഗവർണർ, ഭാര്യ, മന്ത്രി വി എൻ വാസവൻ എന്നിവരും രാഷ്ട്രപതിയോടൊപ്പം ഗൂർഖ വാഹനത്തിൽ ഉണ്ടാകും.

  • ശബരിമല സന്ദർശനത്തിനായി പ്രത്യേക വാഹന വ്യൂഹം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.

View All
advertisement