TS Raju | ടി.എസ്. രാജുവിനോട് 'ആത്മ' സംഘടന സംസാരിച്ചു; അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
സീരിയൽ താരങ്ങളുടെ സംഘടനയായ 'ആത്മ' ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നും ദിനേശ് പണിക്കർ
ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി സംസാരിച്ചെന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്നും ദിനേശ് പണിക്കർ അറിയിച്ചു. ചലച്ചിത്ര നടൻ ഉൾപ്പെടെ അനുശോചനം അർപ്പിച്ച് പോസ്റ്റ് ചെയ്തിരുന്നു. അക്കാര്യം വ്യാജമാണെന്ന് ദിനേശ് പണിക്കർ അറിയിച്ചു.
വില്ലൻ വേഷങ്ങളിലൂടെ സിനിമയിലും സീരിയലിലും നിറയുന്ന നടനാണ് ടി.എസ്. രാജു. ജോക്കറിലെ സർക്കസ് കമ്പനി നടത്തിപ്പുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Summary: Actor, producer Dinesh Panicker revels that TS Raju is live and kicking. Earlier, there were rumours doing the rounds that he is no more. However, the news has been proven wrong. Kishor Sathya, representing Athma, the association for mini screen artistes talked to Raju over phone
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2023 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
TS Raju | ടി.എസ്. രാജുവിനോട് 'ആത്മ' സംഘടന സംസാരിച്ചു; അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു