'മറയ്‌ക്കേണ്ടത് മറച്ചിട്ടുണ്ട്, ആ സാധനം ചെത്തിക്കളയാൻ പറ്റില്ല'; നടി ദൃശ്യ രഘുനാഥിന്റെ കുറിക്കു കൊള്ളുന്ന മറുപടി കേട്ടോ

Drishya Raghunath's reply to a body shaming comment | വെള്ളത്തിൽ നനഞ്ഞു കിടക്കുന്ന ദൃശ്യയുടെ ചിത്രങ്ങളാണ് ഇവ

news18india
Updated: May 28, 2019, 12:56 PM IST
'മറയ്‌ക്കേണ്ടത് മറച്ചിട്ടുണ്ട്, ആ സാധനം ചെത്തിക്കളയാൻ പറ്റില്ല'; നടി ദൃശ്യ രഘുനാഥിന്റെ കുറിക്കു കൊള്ളുന്ന മറുപടി കേട്ടോ
ദൃശ്യ രഘുനാഥ്
  • Share this:
'എന്തിനാ പെങ്ങളെ സ്വയം നാണം കെടുന്നത്. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കൂ'. നടി ദൃശ്യ രഘുനാഥിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രത്തിന് ലഭിച്ച മറുപടിയാണിത്. മാച്ച് ബോക്സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് ദൃശ്യ. ഈ കമന്റിടാൻ ഇൻസ്റ്റാഗ്രാം ആരാധകന് കാരണം ദൃശ്യയുടെ ചിത്രമാണ്. വെള്ളത്തിൽ നനഞ്ഞു കിടക്കുന്ന ദൃശ്യയുടെ ചിത്രങ്ങളാണ് ഇവ. പക്ഷെ ആ പോസ്റ്റിനു കീഴിൽ ദൃശ്യ നിശ്ശബ്ദയായില്ല അപ്പോൾ തന്നെ മറുപടി നൽകി.

ദൃശ്യയുടെ മറുപടി


"ഞാൻ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്? അല്ലല്ലോ? മറയ്‌ക്കേണ്ട കാര്യങ്ങൾ മറച്ചിട്ടുണ്ട്. പിന്നെ ആ വസ്തു (മാറിടം). അതെനിക്ക് ചെത്തിക്കളയാൻ പറ്റില്ല ബ്രോ." പിന്നെ തുരുതുരാ മറുപടികളും പ്രതികരണങ്ങളും ആയിരുന്നു ഈ പോസ്റ്റിൽ. അഞ്ചര ലക്ഷത്തിലധികം ഫോളവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് താരത്തിനുള്ളത്. ഇതിൽ പോസ്റ്റുകളുമായി ദൃശ്യ സ്ഥിരമായി എത്താറുണ്ട്.

First published: May 28, 2019, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading