Enkilum Chandrike | അവർ വരികയായി; 'എങ്കിലും ചന്ദ്രികേ...' ഫെബ്രുവരി മാസത്തിൽ റിലീസ്
- Published by:user_57
- news18-malayalam
Last Updated:
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു
മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ…’ (Enkilum Chandrike) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഫെബ്രുവരി പത്തിന് തിയേറ്ററുകളിലെത്തും.
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. ഫ്രൈഡേ ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ്.
advertisement
നിരഞ്ജനാ അനൂപ്, തൻവി റാം എന്നിവരാണ് നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം – ത്യാഗു, മേക്കപ്പ് – സുധി, കോസ്റ്റിയൂം ഡിസൈനർ – സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ,
advertisement
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: In the Malayalam film Enkilum Chandrike, Suraj Venjaramoodu, Basil Joseph, Saiju Kurup, Niranjana Anoop, and other actors appear in lead roles. The movie will release in theatres on February 10, 2023. The film portrays an exciting story that takes place in the vicinity of a family wedding in northern Kerala. It is produced by actor-producer Vijay Babu’s Friday Film House
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 26, 2023 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Enkilum Chandrike | അവർ വരികയായി; 'എങ്കിലും ചന്ദ്രികേ...' ഫെബ്രുവരി മാസത്തിൽ റിലീസ്







