Ezhuthola | നടൻ ശങ്കർ നിർമ്മിച്ച ചിത്രം 'എഴുത്തോല'ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ

Last Updated:

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു

എഴുത്തോല
എഴുത്തോല
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’ക്ക് (Ezhuthola) ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു. ഓഷ്യോ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ടി. ശങ്കർ, സതീഷ് ഷേണായി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണനാണ്.
ചിത്രത്തിൽ നിഷാ സാരംഗ് ആണ് പ്രധാനവേഷം ചെയ്യുന്നത്. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനവും, പാഠ്യരീതിയെപ്പറ്റിയുമാണ് എഴുത്തോലയിൽ പറയുന്നത്. നിഷാ സാരംഗിനെ കൂടാതെ ശങ്കർ, ഹേമന്ത് മേനോൻ, കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു. മഹാകവി ഒളപ്പമണ്ണ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിലു വി. നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താരയും പ്രശാന്ത് കർമ്മയും ചേർന്നാണ് സം​ഗീതം പകർന്നിരിക്കുന്നത്. മോഹൻ സിത്താരയുടെതാണ് പശ്ചാത്തല സംഗീതം.
advertisement
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിംസ് കോശി, കോ- ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍- ഹരീഷ് മോഹന്‍, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, കലാസംവിധാനം- സതീഷ് നെല്ലയ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- മനോജ് അങ്കമാലി, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍- എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപു എസ്. വിജയന്‍, ഡിസൈന്‍- വില്ല്യംസ് ലോയൽ, പി.ആർ.ഒ.- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
advertisement
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകൻ. മുമ്പ് ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇനി അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Ezhuthola | നടൻ ശങ്കർ നിർമ്മിച്ച ചിത്രം 'എഴുത്തോല'ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement