പണം വാങ്ങിയ ശേഷം ഷെയ്ൻ നിഗം കബളിപ്പിച്ചുവെന്ന് നിർമ്മാതാവ്
Film producer accuses Shane Nigam of accepting money and backtracking from project | കരാർ പ്രകാരമുള്ള നാൽപത് ലക്ഷത്തിൽ 30 ലക്ഷവും മുൻകൂറായി ഷെയ്ൻ കൈപ്പറ്റി എന്നും നിർമ്മാതാവ് ആരോപിക്കുന്നു

shane nigam
- News18 Malayalam
- Last Updated: October 17, 2019, 11:03 AM IST
ചലച്ചിത്ര നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് നടൻ ഷെയ്ൻ നിഗം ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ, ഷെയ്ൻ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചു നിർമ്മാതാവും രംഗത്തെത്തി. പണം വാങ്ങിയ ശേഷം അഭിനയിക്കാൻ വരാതെ ഷെയ്ൻ നിഗം കബളിപ്പിച്ചെന്നാണ് നിർമ്മാതാവിന്റെ പരാതി.
Read: നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കി; മലയാളസിനിമയിൽ ഞാനിന്ന് അനുഭവിക്കുന്നത് ഇതാണ്; ലൈവിൽ കണ്ഠമിടറി ഷെയിൻ നിഗം ഷെയ്ൻ നിഗമിനെ ഭീഷണിപ്പെടുത്തിയിട്ടില്ല.താൻ നൂറ് ശതമാനവും തെറ്റുകാരനല്ല. തന്റെ സിനിമയിൽ 16 ദിവസം അഭിനയിച്ചതിന് 30 ലക്ഷം രൂപ അഡ്വാൻസ് ഷെയിൻ കൈപ്പറ്റി. ഇനി 10 ദിവസം കൂടി ഷൂട്ട് ഉണ്ട്. എന്നാൽ ഒരു ഷെഡ്യൂൾ ചെയ്തിട്ടു ഷെയ്ൻ വന്നില്ല. മറ്റൊരു സിനിമയ്ക്കായി മുടിയുടെ രൂപവും മാറ്റി. മുടി വെട്ടിയപ്പോൾ ഉറങ്ങിപ്പോയി എന്നാണ് ഷെയ്ൻ മറുപടി നൽകിയത്.
വൻ തുക പലിശയ്ക്ക് കടം എടുത്താണ് സിനിമ നിർമ്മിക്കുന്നത്.തന്നെ കബളിപ്പിക്കരുത് എന്നാണ് ഷെയ്നോട് പറഞ്ഞത് കരാർ പ്രകാരമുള്ള നാൽപത് ലക്ഷത്തിൽ 30 ലക്ഷവും മുൻകൂറായി ഷെയ്ൻ കൈപ്പറ്റി എന്നും നിർമ്മാതാവ് ആരോപിക്കുന്നു.
Read: നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കി; മലയാളസിനിമയിൽ ഞാനിന്ന് അനുഭവിക്കുന്നത് ഇതാണ്; ലൈവിൽ കണ്ഠമിടറി ഷെയിൻ നിഗം
വൻ തുക പലിശയ്ക്ക് കടം എടുത്താണ് സിനിമ നിർമ്മിക്കുന്നത്.തന്നെ കബളിപ്പിക്കരുത് എന്നാണ് ഷെയ്നോട് പറഞ്ഞത് കരാർ പ്രകാരമുള്ള നാൽപത് ലക്ഷത്തിൽ 30 ലക്ഷവും മുൻകൂറായി ഷെയ്ൻ കൈപ്പറ്റി എന്നും നിർമ്മാതാവ് ആരോപിക്കുന്നു.