Theeppori Benny | തീപ്പൊരി അല്ല, തീ തന്നെ വന്നാലോ; 'തീപ്പൊരി ബെന്നിയിൽ' ഫയർ ഡാൻസുമായി അർജുൻ അശോകൻ, ഷാജു ശ്രീധർ

Last Updated:

തീപ്പന്തം കൊണ്ട് അമ്മാനമാടി അർജുൻ അശോകനും ഷാജു ശ്രീധറും

തീപ്പൊരി ബെന്നി
തീപ്പൊരി ബെന്നി
സാധാരണക്കാരുടെ കർഷകഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ  രാജേഷ് ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘തീപ്പൊരി ബെന്നി’ (Theeppori Benny) എന്ന ചിത്രത്തിന് പുതിയ രൂപം കൈവന്നിരിക്കുന്നു. തീപാറും ഡാൻസുമായി പ്രത്യക്ഷപ്പെടുന്ന ബെന്നിയുടെ പുതിയ ലുക്കിലൂടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. നാട്ടുമ്പുറത്തുകാരന്റെ വേഷമായ മുണ്ടും ഷർട്ടും ധരിച്ചാണ് ഇതുവരെ ബെന്നിയെ പ്രേക്ഷകർക്കു പരിചിതമെങ്കിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കന്ന ടീസറ്റിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലൂടെയാണ് എത്തുന്നത്. ഇത് ചിത്രത്തിന് മറ്റൊരുമാനം നൽകുന്നു. അർജുൻ അശോകനാണ് (Arjun Ashokan) തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്.
പുതിയ തലമുറയിൽ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ എളുപ്പത്തിൽ സ്ഥാനം പിടിച്ച നടനാണ് അർജുൻ അശോകൻ.ഇടതുപക്ഷ ചിന്താഗതിക്കാരനായ വട്ടക്കുട്ടായിൽ ചേട്ടായിയുടെ മകനാണ് ബെന്നി.അപ്പൻ്റെ സിദ്ധാന്തങ്ങളോട് വിയോജിപ്പുള്ളവനാണ് ബെന്നി. ഇതിൻ്റെ സംഘർഷങ്ങളും ഒപ്പം പ്രണയവും നർമ്മവും, ഒക്കെ കോർത്തിണക്കി ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത്. ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം) നായികയാകുന്നു. ടി.ജി. രവി, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, പ്രേം പ്രകാശ്, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.
സംഗീതം – ശ്രീരാഗ് സജി, ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്,എഡിറ്റിംഗ്- സൂരജ് ഇ.എസ്.,  കലാസംവിധാനം – മിഥുൻ ചാലിശ്ശേരി,കോസ്റ്റ്യും ഡിസൈൻ, മേക്കപ്പ് – കിരൺ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി, കോ- പ്രൊഡ്യൂസേർസ്- റുവൈസ് ഷെബിൻ, ഷിബുബക്കർ ഫൈസൽ ബക്കർ, പ്രൊഡക്ഷൻ മാനേജർ- എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ, പി.ആർ.ഒ.- വാഴൂർ ജോസ്. ചിത്രം സെൻട്രൽ പിക്ചേർസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
advertisement
Summary: Arjun Ashokan and Shaju Sreedhar appear in a fire dance from the movie Theeppori Benny. The video teaser released on July 12 has garnered more than 371K in less than two days
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Theeppori Benny | തീപ്പൊരി അല്ല, തീ തന്നെ വന്നാലോ; 'തീപ്പൊരി ബെന്നിയിൽ' ഫയർ ഡാൻസുമായി അർജുൻ അശോകൻ, ഷാജു ശ്രീധർ
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement