നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Muttuvin Thurakkappedum | 'മുട്ടുവിൻ തുറക്കപ്പെടും' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  Muttuvin Thurakkappedum | 'മുട്ടുവിൻ തുറക്കപ്പെടും' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു

  മുട്ടുവിൻ തുറക്കപ്പെടും

  മുട്ടുവിൻ തുറക്കപ്പെടും

  • Share this:
   ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'മുട്ടുവിൻ തുറക്കപ്പെടും' (Muttuvin Thurakkappedum) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു.

   സംവിധായകൻ അരുൺ രാജ്, നായിക പ്രീതി രാജേന്ദ്രൻ, കൊച്ചുമോൻ, പ്രൊഡ്യൂസർമാരായ മെൽവിൻ കോലോത്ത്, ആൻറണി ഷാരോൺ, ബാബു മുള്ളൻ ചിറ, ഡോക്ടർ അലക്സ് ഷാരോൺ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

   ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു.

   ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ, സേതുലക്ഷ്മി, ചിത്ര തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

   എഡിറ്റർ- റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ- അനുകുട്ടൻ, കല-അയ്യപ്പൻ, മേക്കപ്പ്- സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം- അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡിനു, സത്യൻ, സൗണ്ട് ഡിസൈൻ- ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്- വിഷ്ണു പുതിയറ,പ്രൊഡക്ഷൻ മാനേജർ- നിയാസ്.

   ജനുവരി അവസാനം 'മുട്ടുവിൻ തുറക്കപ്പെടും' തിയെറ്ററുകളിലെത്തും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: പ്രണവിനൊപ്പം കല്യാണി ; വിനീതിന്റെ തലശ്ശേരി സ്റ്റൈല്‍ വരികള്‍; 'ഹൃദയം' മൂന്നാമത്തെ ​ഗാനം പുറത്ത്

   പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal), കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയത്തിലെ' (Hridayam). മുന്നാമത്തെ ഗാനം പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിലെ മൂന്നാമത്തെ ​ഗാനം പുറത്തുവിട്ടത്.

   'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്. വിനീതിന്റെ വരികള്‍ക്ക് ഹിഷാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

   തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.

   Summary: First look for Muttuvin Thurakkeppedum movie got released
   Published by:user_57
   First published: