Gold movie | അപ്പൊ പറഞ്ഞത് പോലെ വരും; 'ഗോൾഡ്' സിനിമയ്ക്ക് ക്ലീൻ U

Last Updated:

പൃഥ്വിരാജ് അൽഫോൻസ് പുത്രൻ ചിത്രം 'ഗോൾഡ്' തിയേറ്ററിലേക്ക്

ഗോൾഡ്
ഗോൾഡ്
‘ഓണത്തിന് സ്വർണ്ണമുരുകും’ എന്ന് കേട്ട് കാത്തിരുന്നിട്ടും വന്നില്ല. പക്ഷേ ഇനി പറഞ്ഞ വാക്ക് തെറ്റിക്കില്ല, ഡിസംബർ ഒന്നിന് തന്നെ പൃഥ്വിരാജ് (Prithviraj)- അൽഫോൻസ് പുത്രൻ (Alphonse Puthren) ചിത്രം ‘ഗോൾഡ്’ (Gold movie) തിയേറ്ററിലെത്തും. ക്ലീൻ U സർട്ടിഫിക്കറ്റോടെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘ഗോൾഡ്’. നയൻതാരയാണ് ചിത്രത്തിലെ നായിക.
ജോഷി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന് പേര്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയുമെത്തും.
സിനിമയിലെ മുഴുവൻ കാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമായാണ് ടീസർ എത്തിയത്. പൃഥ്വിരാജ്, നയൻ‌താര, അജ്മൽ അമീർ, ലാലു അലക്സ്, ജഗദീഷ്, സുധീഷ്, പ്രേംകുമാർ, ബാബുരാജ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ പോകുന്നു അഭിനേതാക്കളുടെ പട്ടിക. ഇതിനു പുറമെ അതിഥിവേഷങ്ങളിൽ സർപ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്.
advertisement
advertisement
അൽഫോൺസ് പുത്രനാണ് രചനയും സംവിധാനവും. നിർമ്മാണം: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., പ്രൊഡക്ഷൻ മാനേജർ: ഷെമിൻ മുഹമ്മദ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി, തോമസ്, അക്കൗണ്ടന്റ്: മാൽക്കം ഡിസിൽവ, വരികൾ: ശബരീഷ്, സംഗീതവും പശ്ചാത്തല സംഗീതവും: രാജേഷ് മുരുകേശൻ, കോസ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, എഡിറ്റർ: അൽഫോൺസ് പുത്രൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് – ശ്രീ ശങ്കർ ഗോപിനാഥ്, ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ്, സ്റ്റണ്ട്: അൽഫോൺസ് പുത്രൻ, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ (24am), പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ വി., നൃത്തസംവിധാനം: ദിനേശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ഛായാഗ്രാഹകൻ: ആനന്ദ് സി. ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ, ഗോൾഡ് ടെക്നീഷ്യൻ: ടോണി ജെ. തെക്കിനേടത്ത്, കളർ ഗ്രേഡിംഗ് : ആനന്ദ് സി. ചന്ദ്രൻ, അൽഫോൺസ് പുത്രൻ, ടൈപ്പോഗ്രാഫി: അൽഫോൺസ് പുത്രൻ.
advertisement
Summary: The movie ‘Gold,’ starring Prithviraj and Alphonse Puthren, could release on December 1. The movie has received a clean ‘U’ censorship. Nayanthara is the female lead in the film, with actor Prithviraj playing the male part. After the successful 2015 release of Premam, ‘Gold’ is Alphonse Puthren’s second film to serve as director
മലയാളം വാർത്തകൾ/ വാർത്ത/Film/
Gold movie | അപ്പൊ പറഞ്ഞത് പോലെ വരും; 'ഗോൾഡ്' സിനിമയ്ക്ക് ക്ലീൻ U
Next Article
advertisement
എല്ലാം മാറ്റിമറിച്ച ആ രാത്രി: ഇന്ത്യയുടെ ഹൃദയം തകർത്ത ഒരു തോൽവി ലോകകപ്പ് വിജയത്തിലേക്കുള്ള  ഇന്ധനമായത് എങ്ങനെ?
എല്ലാം മാറ്റിമറിച്ച ആ രാത്രി: ഇന്ത്യയുടെ ഹൃദയം തകർത്ത ഒരു തോൽവി ലോകകപ്പ് വിജയത്തിലേക്കുള്ള ഇന്ധനമായത് എങ്ങനെ?
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 2025ൽ ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 42 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് ഉയർത്തി.

  • സെമിഫൈനലിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചു.

View All
advertisement