ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്; ഫാമിലി ക്രൈം ത്രില്ലർ 'ഗുമസ്ഥൻ' വരുന്നു

Last Updated:

നിയമപാലകരായ പൊലീസും നിയമത്തിൻ്റെ പഴുതുകളെ കൗശലത്തോടെയും സ്വാർത്ഥതയോടെയും കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള നീതി- നിയമ പോരാട്ടം കൂടിയാണ് ഈ ചിത്രം

ഗുമസ്ഥൻ
ഗുമസ്ഥൻ
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ. റോണി രാജ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗുമസ്ഥൻ’. കെ. മധു സംവിധാനം ചെയ്ത ‘ബാങ്കിംഗ് അവേഴ്സ് 10-4’ എന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി ചലച്ചിത്ര രംഗത്തെത്തിയ അമൽ കെ. ജോബി പ്രദർശന സജ്ജമായ, റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ‘എതിരെ’ എന്ന ചിത്രം കഥയെഴുതി സംവിധാനവും നിർവ്വഹിച്ചുകൊണ്ടാണ് ഇപ്പോൾ ഗുമസ്ഥൻ ഒരുക്കുന്നത്.
മുസാഫിർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ത്രില്ലറാണ്.
ഒരു നാട്ടിൽ നടക്കുന്ന കൊലപാതകം ഏറെ ചർച്ചാ വിഷയമാകുന്നു. നീതിപാലകരും മാധ്യമങ്ങളും അതിൻ്റെ ദുരൂഹതകൾ തേടി ഇറങ്ങുമ്പോൾ, അതിൽ ഭാഗഭാക്കാകുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
നിയമപാലകരായ പൊലീസും നിയമത്തിൻ്റെ പഴുതുകളെ കൗശലത്തോടെയും സ്വാർത്ഥതയോടെയും കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള നീതി- നിയമ പോരാട്ടം കൂടിയാണ് ഈ ചിത്രം.
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഖ്‌ബൂൽ സൽമാൻ, ജയ്സ് ജോസ്, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, ഐ.എം.വിജയൻ, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ജോയ് ജോൺ ആൻ്റണി, ടൈറ്റസ് ജോൺ, ഫൈസൽ മുഹമ്മദ്, ജീമോൻ ജോർജ്, വിജി മാത്യുസ് സ്മിനു സിജോ, ബിന്ദു സജ്ജീവ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന താരങ്ങളാണ്‌.
advertisement
പുതുമുഖം നീമാ മാത്യുവാണ് നായിക. തിരക്കഥ – റിയാസ് ഇസ്മത്ത്,
ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ. സ്റ്റീഫൻ ദേവസ്സിയുടേതാണ് സംഗീതം.
പശ്ചാത്തല സംഗീതം – ബിനോയ് എസ്. പ്രസാദ്, ഛായാഗ്രഹണം – കുഞ്ഞുണ്ണി എസ്. കമാർ, എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം – രജീഷ് കെ. സൂര്യ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അമൽ അനിരുദ്ധൻ, പ്രൊജക്റ്റ് ഡിസൈൻ – നിബിൻ നവാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ് കെ.ആർ., ലൈൻ പ്രൊഡ്യൂസർ – നിജിൻ നവാസ്,
advertisement
പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ.
ഒക്ടോബർ 24 മുതൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏറ്റുമാന്നൂർ, കിടങ്ങൂർ, പാലക്കാട്ഭാ ഗങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്; ഫാമിലി ക്രൈം ത്രില്ലർ 'ഗുമസ്ഥൻ' വരുന്നു
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement