എയർപോർട്ടിൽ അനുമതിയില്ലാതെ ചിത്രീകരണം; ഇന്ത്യൻ 2 ഷൂട്ടിങ് ചെന്നൈയിൽ തടഞ്ഞു
- Published by:Naseeba TC
- news18-malayalam
Last Updated:
ചെന്നൈ എയർപോർട്ടിൽ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ഷൂട്ടിങ് നിർത്തിവെച്ചത്
കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ഇന്ത്യൻ 2 ന്റെ ചിത്രീകരണം ചെന്നൈ എയർപോർട്ടിൽ തടഞ്ഞതായി റിപ്പോർട്ട്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളുടെ ഷൂട്ടാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
ചെന്നൈ എയർപോർട്ടിൽ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ഷൂട്ടിങ് നിർത്തിവെച്ചത്. അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിനാണെന്നാണ് റിപ്പോർട്ട്.
എയർപോർട്ടിലെ ഡിപാർച്ചർ ഏരിയയിൽ ഷൂട്ടിങ്ങിന് അണിയറ പ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ ലാവറ്ററി ഏരിയയിൽ ചിത്രീകരണത്തിന് ശ്രമിച്ചതോടെയാണ് തടഞ്ഞത് എന്നാണ് വിവരം. ഈ ഭാഗത്ത് ചിത്രീകരണത്തിന് അനുമതി തേടിയിരുന്നില്ല.
ചെന്നൈ വിമാനത്താവളത്തിൽ ഷൂട്ട് ചെയ്യാൻ നിർമാതാക്കൾ നേരത്തെ അനുമതി നേടിയിരുന്നുവെന്നും ജിഎസ്ടി ഉൾപ്പെടെ 1.24 കോടി രൂപ എയർപോർട്ട് മാനേജ്‌മെന്റിന് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ സീക്വലാണ് ഇന്ത്യൻ 2. 2017 ലാണ് സംവിധായകൻ ശങ്കർ ചിത്രം പ്രഖ്യാപിച്ചതെങ്കിലും കഴിഞ്ഞ വർഷമാണ് ചിത്രീകരണം ആരംഭിച്ചത്. കമൽ ഹാസനൊപ്പം കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
June 21, 2023 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എയർപോർട്ടിൽ അനുമതിയില്ലാതെ ചിത്രീകരണം; ഇന്ത്യൻ 2 ഷൂട്ടിങ് ചെന്നൈയിൽ തടഞ്ഞു