ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മോദി ജീവിത ചിത്രം 'പി.എം. നരേന്ദ്ര മോദി'യുടെ ട്രെയ്‌ലർ പുറത്തു വന്നത്. മോദിയുടെ യൗവന കാലം മുതൽ പ്രധാനമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള കാലഘട്ടം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് ചിത്രത്തിന്റെ ഭാഗമായുള്ള കലാകാരന്മാരുടെ പേരും കൊടുത്തിട്ടുണ്ട്. എന്നാൽ ഗാന രചയിതാക്കളുടെ കൂട്ടത്തിൽ ജാവേദ് അക്തറിന്റെ പേര് കണ്ട് അദ്ദേഹം തന്നെ ഞെട്ടിയിരിക്കുകയാണ്. തന്റെ വരികൾ ചിത്രത്തിലുണ്ടെന്ന വാദം ജാവേദ് നിഷേധിക്കുന്നു. "പോസ്റ്ററിൽ എന്റെ പേര് കണ്ട് ഞാൻ ഞെട്ടിയിരിക്കുകയാണ്. ഞാൻ അതിൽ ഗാനങ്ങളൊന്നും തന്നെ എഴുതിയിട്ടില്ല." പോസ്റ്ററിന്റെ ചിത്രത്തോടൊയ്പ്പമുള്ള ട്വീറ്റ് ഇങ്ങനെ.
Am shocked to find my name on the poster of this film. Have not written any songs for it ! pic.twitter.com/tIeg2vMpVG
— Javed Akhtar (@Javedakhtarjadu) March 22, 2019
ചിത്രത്തിൽ മോദിയായി വേഷമിട്ടതിന് ശേഷം നരേന്ദ്ര മോദിയെ എത്രത്തോളം മനസ്സിലാക്കാൻ സാധിച്ചു എന്ന ചോദ്യത്തിനു നായകൻ വിവേക് ഒബ്‌റോയ് മറുപടി നൽകുന്നത് ഇങ്ങനെ. "ഏതാനും കൂടിക്കാഴ്ചകൾക്ക് ശേഷം അദ്ദേഹത്തെ എനിക്കറിയാം എന്ന് തോന്നി. പക്ഷെ ചിത്രം തുടങ്ങിയതിൽ പിന്നെ, സംവിധായകൻ എനിക്ക് കുറെ റിസർച്ച് കാര്യങ്ങൾ കൈമാറി. എൻ്റെ കാര്യം പോട്ടെ, വർഷങ്ങളായി ബന്ധമുള്ളവർക്കു പോലും അദ്ദേഹത്തെ നന്നായി അറിയാമെന്നു തോന്നുന്നില്ല."
തനിക്കു ലഭിച്ച വേഷത്തെപ്പറ്റി ഇതാണഭിപ്രായം. "മോദിജി ഒരു പ്രചോദനമാണ്. എന്ത് തീരുമാനിച്ചാലും അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും അദ്ദേഹത്തിന്. തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൽ അദ്ദേഹം ഭയക്കുന്നില്ല."
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്. ചിത്രം നിശ്ചയിച്ചതിനും ഒരാഴ്ച മുൻപ് തിയേറ്ററുകളിലെത്തും. ഏപ്രിൽ 12 ആയിരുന്നു ആദ്യം പറഞ്ഞിരുന്ന റിലീസ് തിയ്യതി. ഇത് ഏപ്രിൽ 5ലേക്ക് മാറ്റി നേരത്തെ തിയേറ്ററുകളിലെത്തിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Javed Akhtar, Narendra Modi biopic, PM Narendra Modi biopic, Vivek Oberoi, Vivek Oberoi as Narendra Modi, Vivek Oberoi meets Narendra Modi, Vivek Oberoi to play Narendra Modi