കൃഷ്ണ കൃപാസാഗരം: വീടിനെ നെഞ്ചോടു ചേർക്കുന്ന എയർ ഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ

Last Updated:

പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക

കൃഷ്ണ കൃപാസാഗരം
കൃഷ്ണ കൃപാസാഗരം
ദേവി ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണ കൃപാസാഗരം’. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി.
ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ. ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.
advertisement
ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ്, അരുൺ സിതാര, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി. കോസ്റ്റ്യൂം: അനിൽ ആറന്മുള, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ്‌ ഡിസൈനർ സഞ്ജയ്‌ വിജയ്, അസിസ്റ്റന്റ് ഡയറക്ടർ: അഭിലാഷ്, ജനാർദ്ദനൻ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂലായ് അവസാനത്തോടെ തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Summary: Actor Jayakrishnan plays the major role for the movie Krishnakripasagaram. The plot revolves around an air force officer, who is so bound to his home. The film is scheduled as July release
മലയാളം വാർത്തകൾ/ വാർത്ത/Film/
കൃഷ്ണ കൃപാസാഗരം: വീടിനെ നെഞ്ചോടു ചേർക്കുന്ന എയർ ഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement