Leo | ഫസ്റ്റ് ലുക്കിന് പിന്നാലെ പിറന്നാൾ ദിനത്തിൽ ദളപതി വിജയ് ആലപിച്ച 'നാ റെഡി താ' ഗാനവും റിലീസ് ചെയ്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒക്ടോബർ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ലിയോ എത്തും
പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ലിയോ ടീമിന്റെ വക ദളപതി ആലപിച്ച ‘നാ റെഡി താ’ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവനാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, നിർമ്മാതാവ്- ലളിത് കുമാർ,സഹ നിർമ്മാതാവ്- ജഗദീഷ് പളനിസാമി, ബാനർ- സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ- മനോജ് പരമഹംസ, ആക്ഷൻ- അൻപറിവ്, എഡിറ്റർ- ഫിലോമിൻ രാജ്, കലാസംവിധാനം- എൻ.സതീഷ് കുമാർ, നൃത്തസംവിധാനം- ദിനേശ്, കോസ്റ്റ്യൂം ഡിസൈനർമാർ- പല്ലവി സിംഗ്, ഏക ലഖാനി, പ്രവീൺ രാജ. സംഭാഷണ രചന- ലോകേഷ് കനകരാജ്, രത്ന കുമാർ, ദീരജ് വൈദി, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, സൗണ്ട് ഡിസൈനർ- SYNC സിനിമ.
advertisement
ശബ്ദമിശ്രണം- കണ്ണൻ ഗണപത്, പ്രൊഡക്ഷൻ കൺട്രോളർ-കെടിഎസ് സ്വാമിനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാംകുമാർ ബാലസുബ്രഹ്മണ്യൻ, അസോസിയേറ്റ് ഡയറക്ടർ- സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവൽ പ്രകാശ്, രോഹിത് സൂര്യ, കളറിസ്റ്റ്- ഗ്ലെൻ കാസ്റ്റിഞ്ഞോ, അസിസ്റ്റന്റ് കളറിസ്റ്റ്- നെസിക രാജകുമാരൻ, ഡി.ഐ- ഇജീൻ. ഒക്ടോബർ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ലിയോ എത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2023 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Leo | ഫസ്റ്റ് ലുക്കിന് പിന്നാലെ പിറന്നാൾ ദിനത്തിൽ ദളപതി വിജയ് ആലപിച്ച 'നാ റെഡി താ' ഗാനവും റിലീസ് ചെയ്തു