വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി

Last Updated:

ഇന്ത്യ എ ടീമിനായി ഓപ്പണറായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൂര്യവൻഷി വെറും 17 പന്തിലാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്

News18
News18
വെള്ളിയാഴ്ച ദോഹയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി തന്റെ ആദ്യ ടി20 മത്സരം കളിച്ച വൈഭവ് സൂര്യവൻഷി എന്ന 14 കാരൻ അടിച്ചു കൂട്ടിയത് വെറും 42 പന്തിൽ നിന്ന് 144 റൺസ്. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലായിരുന്നു ഇടം കയ്യൻ ബാറ്റ്സ്മാന്റെ പവർ ഹിറ്റിംഗ് പ്രകടനം. 343 എന്ന സ്ട്രൈക്ക് റേറ്റിൽ 11 ഫോറുകളും 15 സിക്‌സറുകളും ഉൾപ്പെടെയായിരുന്നു വൈഭവിന്റെ വെടിക്കെട്ട്. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ നടന്ന മത്സത്തിൽ സൂര്യവന്‍ഷിയുടെ ബാറ്റിംഗ് മികവില്‍ യുഎഇക്കെതിരെ ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടി.
ഇന്ത്യ എ ടീമിനായി ഓപ്പണറായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൂര്യവൻഷി വെറും 17 പന്തിലാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. സെഞ്ച്വറി നേടാൻ 32 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. 23 പന്തിൽ നിന്ന് 34 റൺസ് നേടിയ നമാൻ ധീറുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ വൈഭവ് 163 റൺസ് കൂട്ടിച്ചേർത്തു.
മുഹമ്മദ് ഫറാസുദ്ദീൻ എറിഞ്ഞ പതിമൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഒരു വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി റോപ്പിന് സമീപം അഹമ്മദ് താരിഖിന് ക്യാച്ച് നൽകിയാണ് സൂര്യവൻഷി പവലിയനിലേക്ക് മടങ്ങിയത്.സൂര്യവൻഷിയെ കൂടാതെ, ഇന്ത്യ എ ക്യാപ്റ്റൻ ജിതേഷും  ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാമനായി ഇറങ്ങിയ വലംകൈയ്യൻ ബാറ്റ്സ്മാൻ 32 പന്തിൽ നിന്ന് 83 റൺസുമായി പുറത്താകാതെ നിന്നു.
advertisement
ഇന്ത്യ എയ്ക്കു വേണ്ടി ഒരു ടി20 മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് വൈഭവ്. സൂര്യവൻഷിക്ക് മുമ്പ്, ഒരു ടി20 മത്സരത്തിൽ ഇന്ത്യ എയുടെ ഏറ്റവും ഉയർന്ന സ്കോർ അജിങ്ക്യ രഹാനെയുടെ പേരിലായിരുന്നു. 2012 ജൂൺ 24 ന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രഹാനെ 63 പന്തിൽ നിന്ന് 79 റൺസ് നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement