Jurassic World Dominion | തരംഗം തീര്‍ക്കാന്‍ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' തിയേറ്ററിലേക്ക്; ബുക്കിംഗ് ആംരഭിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്
വിസ്മയം തീര്‍ക്കാന്‍ വീണ്ടുമൊരു ജുറാസിക് വേള്‍ഡ്. ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ ജൂണ്‍ 10ന് തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് സെലെക്ടഡ് സിറ്റികളില്‍ ആരംഭിച്ചു.. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , തെലുഗ് എന്നീ ഭാക്ഷകളില്‍ ആയിട്ടാണ് പുറത്തിറങ്ങുക.
കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ആണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്നും ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമായിരുന്നു. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്.
ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്.
advertisement
2018ല്‍ റിലീസ് ചെയ്ത ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്. പി ആര്‍ ഒ-എ എസ് ദിനേശ്,ശബരി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2022 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jurassic World Dominion | തരംഗം തീര്‍ക്കാന്‍ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' തിയേറ്ററിലേക്ക്; ബുക്കിംഗ് ആംരഭിച്ചു







