Kallanum Bhagavathiyum | അന്ന് ചേക്കിലെ മാധവൻ, ഇന്ന് മാത്തപ്പൻ; 'കള്ളനും ഭഗവതിയും' ചിത്രീകരണം ആരംഭിച്ചു

Last Updated:

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന 'മാത്തപ്പൻ' എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ. 'കള്ളനും ഭഗവതിയും' ആരംഭിച്ചു

ചേക്കിലെ മാധവനെ ഓർമയില്ലേ? മീശ മാധവനിലൂടെ ഒരു കള്ളൻ എങ്ങനെ നായകനോളം പ്രാധാന്യമുള്ള ആളാകാം എന്നതിന് തെളിവായിരുന്നു ദിലീപ് അവതരിപ്പിച്ച കഥാപാത്രം. ഇനി കള്ളനായ മാത്തപ്പന്റെ കാലമാണ്.
'കള്ളനും ഭഗവതിയും' (Kallanum Bhagavathiyum) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ 23 ബുധനാഴ്ച്ച പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിട നടുത്തുള്ള പയ്യലൂർ ശ്രീ പൂരട്ടിൽ ഭഗവതി ക്ഷേത്രസന്നിധിയിൽ ആരംഭിച്ചു. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ, തിരക്കഥാകൃത്ത് കെ.വി. അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ശ്രീകാന്ത് മുരളി, ധന്യാ ബാലകൃഷ്ണൻ, എന്നിവർ ഭദ്രദീപം തെളിയിക്കുകയും, അഡ്വ. വി. ശശിധരൻ പിള്ള സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം. രാജശേഖരൻ ഫസ്റ്റ് ക്ലാപ്പും നൽകി.
advertisement
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീകാന്ത് മുരളിയുമാണ്‌ ആദ്യ രംഗത്തിൽ അഭിനയിച്ചത്. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന
'മാത്തപ്പൻ' എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇതിലെ മാത്തപ്പൻ എന്ന് അണിയറപ്രവർത്തകർ പറയുന്നു.
അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് നായികമാർ.
advertisement
സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ. ജയപ്രകാശ് കൂളൂർ, ജയകുമാർ, മാലാ പാർവ്വതി, എന്നിവരും പ്രധാന താരങ്ങളാണ്.
കെ.വി. അനിലിൻ്റേതാന്നു തിരക്കഥ., സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ചിൻരാജ് ഈണം പകർന്നിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുഭാഷ് ഇളമ്പിൽ,
advertisement
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ടിവിൻ കെ. വർഗീസ്, അലക്സ് ആയൂർ. പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രാജശേഖരൻ.
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - അജി മസ്ക്കറ്റ്.
Summary: Kallanum Bhagavathiyum, a Malayalam film, begins shooting. The lead actors in the film are Bengali actor Moksha, Anusree, and Vishnu Unnikrishnan. Eastcoast Vijayan directs the movie. The shooting is still in process in Palakkad. The story revolves around a thief's life and a series of events that happened to him
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kallanum Bhagavathiyum | അന്ന് ചേക്കിലെ മാധവൻ, ഇന്ന് മാത്തപ്പൻ; 'കള്ളനും ഭഗവതിയും' ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement