കത്രീന കൈഫും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മെറി ക്രിസ്മസ് റിലീസ് പ്രഖ്യാപിച്ചു. ക്രിസ്മസ് ആശംസകൾ എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഈ വർഷം ക്രിസ്മസിന് ചിത്രം എത്തില്ല. അടുത്ത വർഷമാണ് സിനിമ പുറത്തിറങ്ങുക. റിലീസ് തീയ്യതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ ഡിസംബറിൽ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. കത്രീന കൈഫും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മെറി ക്രിസ്മസ് എത്തുന്നത്. തമിഴ്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രവുമാണ്.
അന്ധാദുൻ, ജോണി ഗദ്ദാർ, ബദ് ലാപൂർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീറാം രാഘവൻ.
ഫോൺ ബൂത് ആണ് കത്രീന കൈഫിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരായിരുന്നു കത്രീനയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. സൽമാൻ ഖാനൊപ്പം ടൈഗർ 3, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപം ജീ ലേ സരാ എന്നിവയാണ് കത്രീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
View this post on Instagram
‘ഫാർസി’ ആണ് വിജയ് സേതുപതി അഭിനയിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം. രാജ്, ഡി.കെ. എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരാണ് പ്രധാന താരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.