Kerala State Film Awards | സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ആര് സ്വന്തമാക്കും? സർപ്രൈസ് ജേതാക്കൾ ആവർത്തിക്കുമോ?
- Published by:user_57
- news18-malayalam
Last Updated:
Kerala State Film Awards 2021 curtain raiser | 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആരാവും മികച്ച നടൻ, നടി എന്ന കാര്യത്തിൽ ആകാംക്ഷ മുറുകുന്നു. പലപ്പോഴും അവസാന നിമിഷം വരെ ഏവരെയും ഉദ്വേഗത്തിലാഴ്ത്തി സർപ്രൈസ് ജേതാക്കൾ കടന്നുവരാറുണ്ട്. പ്രേക്ഷക പ്രിയ സിനിമകളിലെ പ്രകടനത്തിന് മുൻനിര നായകന്മാരും നായികമാരും അണിനിരക്കുമ്പോൾ, ഈ പ്രതീക്ഷകൾക്ക് മുകളിൽ പറക്കുക ആരാവും എന്നറിയാൻ കാത്തിരിക്കാം.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരങ്ങൾക്കായി ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ജയസൂര്യ എന്നിവർ തമ്മിൽ ഫൈനൽ റൗണ്ടിലെ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.
നടിമാരുടെ വിഭാഗത്തിൽ നിമിഷാ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്, ശോഭന എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ. കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 80 ഓളം സിനിമകൾ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിക്കും. പ്രാരംഭ ജൂറി 40 സിനിമകൾ വീതം കണ്ടു. അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ഇതിൽ നിന്നും തിരഞ്ഞെടുത്ത സിനിമകൾ ശുപാർശ ചെയ്യും. അന്തിമ ജൂറിയിൽ ശേഷാദ്രിയും ഭദ്രനും അംഗങ്ങളാണ്.
advertisement
ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം. ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവരും ഈ ജൂറിയിൽ അംഗങ്ങളാണ്.
ഡോ: പി.കെ രാജശേഖരന്റെ നേതൃത്വത്തിലെ ജോരി രചനാ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ നിർണയിക്കും.
സംവിധായകരായ മഹേഷ് നാരായൺ, സിദ്ധാർഥ് ശിവ, ജിയോ ബേബി, അശോക് ആർ. നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നിവരുടെ രണ്ട് ചിത്രങ്ങൾ വീതം മത്സരരംഗത്തുണ്ട്.
'അയ്യപ്പനും കോശിയും' സംവിധാനം ചെയ്ത സച്ചിക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
advertisement
പുരസ്കാരങ്ങൾക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:
വെള്ളം (പ്രജേഷ് സെൻ) കൃതി (സുരേഷ്) മതിലുകൾ: ലൗ ഇൻ ദ് ടൈം ഓഫ് കൊറോണ (അൻവർ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂർ) ഭാരതപ്പുഴ (മണിലാൽ) ചായം പൂശുന്നവർ (സിദ്ധിഖ് പറവൂർ) ഇൻഷ (കെ.വി.സിജുമോൻ) സാജൻ ബേക്കറി സിൻസ് 1962 (അരുൺ അപ്പുക്കുട്ടൻ) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്സ്. റിൻമോൻ) ഫാർ (പ്രവീൺ പീറ്റർ) ഏക് ദിൻ (വിഷ്ണു) കാസിമിന്റെ കടൽ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രൻ കലൂർ) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാർ) എയ്റ്റീൻ പ്ലസ് (മിഥുൻ ജ്യോതി) അഞ്ചാം പാതിര (മിഥുൻ മാനുവൽ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദൻ) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ) പക (നിതിൻ ലൂക്കോസ്) ഐസ് ഓരത്ത് (അഖിൽ കാവുങ്കൽ)
advertisement
ഒരിലത്തണലിൽ (അശോക് ആർ.നാഥ്) ലൗ (ഖാലിദ് റഹ്മാൻ) കുഞ്ഞെൽദോ (അരുൺ മാത്യു) രണ്ടാം നാൾ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങൾ പൂക്കുന്ന കാട് (സോഹൻ ലാൽ) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാർ) എന്നിവർ (സിദ്ധാർഥ് ശിവ) ടോൾ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആർ.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കർ) ട്രാൻസ് (അൻവർ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കൽ ചെയർ (വിപിൻആറ്റ്ലി) പായ്– ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരൻ) ആണ്ടാൾ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമൻ) വർത്തമാനം (സിദ്ധാർഥ് ശിവ) ഖോ ഖോ (രാഹുൽ റിജി നായർ) ലൗ എഫ് എം (ശ്രീദേവ് കാപ്പൂർ) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)
advertisement
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (എൽ.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയിൽ (ശരത് മേനോൻ) ചോര വീണ മണ്ണിൽ (മുറിയാട് സുരേന്ദ്രൻ) 1956 മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇൻലൻഡ് (എസ്.കെ. ശ്രീജിത് ലാൽ) ഫോർത്ത് റിവർ (ആർ.കെ.ഡ്രീം വെസ്റ്റ്) ഹലാൽ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാൽ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യൻ) ഫൊറൻസിക് (അഖിൽ പോൾ, അനസ്ഖാൻ) പെർഫ്യൂം–ഹെർ ഫ്രാഗ്രൻസ് (പി. ഹരിദാസൻ) ഈലം (വിനോദ് കൃഷ്ണ) ആർട്ടിക്കിൾ 21(എൽ.യു.ലെനിൻ) ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയർ മച്ചാൻസ് (ദിലീപ് നാരായൺ) ഡിവോഴ്സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)
advertisement
അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകൾ (അനൂപ് നാരായണൻ) പച്ചത്തപ്പ് (എസ്.അനുകുമാർ) സീ യൂ സൂൺ (മഹേഷ് നാരായണൻ) മാലിക് (മഹേഷ് നാരായണൻ) ഉരിയാട്ട് (കെ.ഭുവനചന്ദ്രൻ നായർ) ഇരുൾ (നസീഫ് ഇസുദീൻ) കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് (ജിയോ ബേബി) എൽമർ (ഗോപി കുറ്റിക്കോൽ) ദ് കുങ്ഫു മാസ്റ്റർ (എബ്രിഡ് ഷൈൻ) വൂൾഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാർ) കയറ്റം (സനൽകുമാർ ശശിധരൻ).
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2021 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Awards | സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ആര് സ്വന്തമാക്കും? സർപ്രൈസ് ജേതാക്കൾ ആവർത്തിക്കുമോ?


