കേബിൾ ടി.വി.യുടെ വരവിനും എത്രയോ കാലം മുൻപ് കേട്ട് തഴക്കം വന്ന സംഗീതം. ദൂരദർശൻ അത്ഭുതമായി കണ്ട, ഏക വിനോദവും, വിജ്ഞാനവും, നേരംപോക്കുമായി കണ്ട തലമുറക്കൊരു മടക്ക യാത്രയാണ് കുമ്പളങ്ങി നൈറ്റ്സ് ടീസർ. ക്യാമറയുമായി ഇരിക്കുന്ന വിദേശ വനിതക്ക് മുൻപിൽ ദൂരദർശൻ ഗാനത്തിന് ചുവടു വച്ച് സൗബിനും, ഷെയ്‌നും, ശ്രീനാഥ് ഭാസിയും, മാത്യുവും.
ഫഹദ് ഫാസിൽ നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. കുറച്ചു നാളുകൾക്കു ശേഷം സമ്പൂർണ്ണ വില്ലൻ വേഷത്തിൽ ഫഹദ് എത്തുകയാണ്. പുതു മുഖം മാത്യു തോമസ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ മധു സി. നാരായണന്റേതാണ് ചിത്രം. ദേശീയ അവാർഡ് ജേതാവായ ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ചിരിക്കുന്നു. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഏറ്റവും അടുത്ത് ഇറങ്ങിയ ഫഹദ് ചിത്രം ഞാൻ പ്രകാശൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ശേഷം വരുന്നയീ ചിത്രം ഫഹദിനെ വില്ലൻ വേഷത്തിൽ കാണുമ്പോഴുള്ള പ്രേക്ഷക പ്രതികരണം എപ്രകാരം എന്ന് കാത്തിരുന്നു കാണേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.