ആറാം ക്ലാസ് വരെ മാത്രം പഠിച്ച സ്ഥാനാർഥിക്ക് 5863 കോടിയുടെ ആസ്തി!
- Published by:Sarika N
- news18-malayalam
Last Updated:
തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായി ലീമ റോസ്
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ സമ്പന്നയായി എഐഎഡിഎംകെ (AIADMK) സ്ഥാനാർത്ഥി ലീമ റോസ്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച ലീമയുടെ ആകെ ആസ്തി 5863 കോടി രൂപയാണ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് ലീമ റോസ് ജനവിധി തേടുന്നത്. ലീമ റോസിന്റെയും കുടുംബത്തിന്റെയും ആകെ സ്വത്ത് മൂല്യം 5,863 കോടി രൂപയാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
advertisement
advertisement
കഴിഞ്ഞ സാമ്പത്തിക വർഷം ലീമ റോസ് 9.82 കോടി രൂപയും ഭർത്താവ് 11.39 കോടി രൂപയുമാണ് വരുമാനമായി കാണിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ ലീമയുടെ കയ്യിലും 56 ലക്ഷം രൂപ ഭർത്താവിന്റെ കയ്യിലും നിലവിൽ പണമായുണ്ട്. കൂടാതെ, സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും വൻ ശേഖരമാണ് ഈ കുടുംബത്തിനുള്ളത്. ലീമ റോസിന്റെ കൈവശം 19.2 കിലോഗ്രാം സ്വർണ്ണവും (19,233 ഗ്രാം), 131.8 കിലോഗ്രാം വെള്ളിയും, 1,217 കാരറ്റ് വജ്രവും, 32 ഗ്രാം പ്ലാറ്റിനവുമുണ്ട്. മകന്റെ കൈവശം 326 ഗ്രാം സ്വർണ്ണവും 60 കിലോഗ്രാം വെള്ളിയുമാണുള്ളത്.
advertisement
advertisement
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ എഐഎഡിഎംകെയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. അഴിമതി വിരുദ്ധ പ്രചാരണങ്ങളും ക്ഷേമപദ്ധതികളും ഇരുമുന്നണികളും പ്രധാന ആയുധമാക്കുമ്പോൾ, സ്ഥാനാർത്ഥികളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വെളിപ്പെടുത്തലുകൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.








