കുട്ടിമാമാ, ഇത് കേട്ടാൽ ഞെട്ടാത്തവരും പേടിച്ച് ഞെട്ടും മാമാ
Last Updated:
Kuttimama trailer is here | ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയ്‌ലറിൽ ബാക്കി കേൾക്കാം
അങ്ങ് അതിർത്തിയിൽ ആയിരുന്നപ്പോൾ... എന്ന് തുടങ്ങുന്ന വീരകഥകൾ പലരും കേട്ട് കാണും. നാട്ടിലെ തല മുതിർന്ന വ്യക്തി അല്ലെങ്കിൽ കുടുംബത്തിലെ ഒരമ്മാവൻ ഒക്കെയാവും ഇതിലെ പ്രധാനികൾ. അതിർത്തിയിൽ നല്ല പ്രായത്തിൽ പട പൊരുതിയതും പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചതും ഒക്കെ ചുറ്റും കൂടുന്നവർക്കു മുൻപിൽ വീരസാഹസികതയോടെ പറഞ്ഞു കൊടുക്കുന്ന ഒരാളാണ് ഈ കുട്ടിമാമയും. ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയ്‌ലറിൽ ബാക്കി കേൾക്കാം.
ഗോകുലം ഗോപാലൻ നിർമിച്ചു പ്രശസ്ത സംവിധായകൻ വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി.
advertisement
ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2019 6:31 PM IST