നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ടിക്ടോക് വീഡിയോ ചെയ്യൂ, ലാൽ ജോസിൽ നിന്നും സമ്മാനം നേടൂ

  ടിക്ടോക് വീഡിയോ ചെയ്യൂ, ലാൽ ജോസിൽ നിന്നും സമ്മാനം നേടൂ

  Lal Jose opens a TikTok contest | ഏതെങ്കിലും ഒരു ലാൽ ജോസ് ചിത്രത്തിലെ ഡയലോഗോ ഗാനമോ തിരഞ്ഞെടുത്തോളൂ

  ലാൽ ജോസ്

  ലാൽ ജോസ്

  • Share this:
   ചാന്തുപൊട്ടിലെ രാധ, മീശമാധവനിലെ മാധവൻ അല്ലെങ്കിൽ ഭഗീരഥൻ പിള്ള, ക്ളാസ്മേറ്സിലെ സതീശൻ കഞ്ഞിക്കുഴി അല്ലെങ്കിൽ പയസ്, ഇവരുടെ ഡയലോഗോ അനുകരണങ്ങളോ എപ്പോഴെങ്കിലും ട്രൈ ചെയ്തവരാണോ നിങ്ങൾ? എങ്കിൽ ഭാവിയുണ്ട്. ഈ ചിത്രങ്ങളോ കഥാപാത്രങ്ങളോ തന്നെ വേണമെന്നും നിർബന്ധമില്ല. ഏതെങ്കിലും ഒരു ലാൽ ജോസ് ചിത്രത്തിലെ ഡയലോഗോ ഗാനമോ തിരഞ്ഞെടുത്തോളൂ. അതും അഭിനയിച്ചു കാണിച്ചാൽ മാത്രം മതി. ബാക്കിയൊക്കെ ടിക്ടോക് കൈകാര്യം ചെയ്‌തോളും. ഒളിഞ്ഞിരിക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പുറത്തെടുക്കാനുള്ള അവസരം ഒരുക്കുകയാണ് ലാൽ ജോസ്.   മേൽപ്പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും ഒരു ടിക്ടോക് വീഡിയോ ആക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. വീഡിയോ കഴിഞ്ഞാൽ ഒപ്പം രണ്ട് ഹാഷ്ടാഗ് കൂടി. #LALJOSE25, #41MOVIE എന്ന ഹാഷ്ടാഗും ഒപ്പം വേണം. 41 movie official എന്ന പേജ് ലൈക് അടിച്ച് ഫോളോ ചെയ്യാൻ തുടങ്ങിയാൽ കളിയുടെ കൂടുതൽ നിയമങ്ങളെപ്പറ്റി അറിയാം. ക്യാഷ് പ്രൈസും സിനിമ വൗച്ചറുകളും സമ്മാനങ്ങളുടെ ലിസ്റ്റിൽ ഉണ്ട്. സിനിമയിലെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമാണിത്. അടുത്തതായി ബിജു മേനോൻ നായകനായ 41 ആണ് ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തു വരാനിരിക്കുന്ന ചിത്രം.

   First published:
   )}