advertisement

ചെന്നൈ വരൾച്ചയിൽ ആകുലനായി ടൈറ്റാനിക് നായകൻ ലിയനാർഡോ ഡി കാപ്രിയോ

Last Updated:

Leonardo DiCaprio Shares Post Highlighting Plight of Chennai Due to Acute Water Shortage | ചെന്നൈയിലെ ജല ദൗർലഭ്യത്തെ പറ്റിയാണ് ഡി കാപ്രിയോയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്

ടൈറ്റാനിക് മുതൽ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ. വർഷങ്ങളായി തൻ്റെ താര പദവി പല വിധേനയുള്ള പരിസ്ഥിതി വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ഡി കാപ്രിയോ ഉപയോഗപ്പെടുത്തി വരുന്നു. 'ദി റെവെനന്റിനു' ഓസ്കർ ലഭിച്ച വേദി കാലാവസ്ഥാ വ്യതിയാനത്തെ പറ്റി സംസാരിക്കാനാണ് ഡി കാപ്രിയോ തിരഞ്ഞെടുത്തത്. "ഈ ഗ്രഹത്തെ അവഗണിക്കരുത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം.
advertisement
ഇപ്പോൾ ഇദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് ഈ തെന്നിന്ത്യൻ നഗരത്തിലാണ്. ചെന്നൈയിലെ ജല ദൗർലഭ്യത്തെ പറ്റിയാണ് ഡി കാപ്രിയോയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ബി.ബി.സി. ന്യൂസ് ചെയ്ത വാർത്തക്കൊപ്പമാണ് പോസ്റ്റ്. തമിഴ്നാട് തലസ്ഥാനത്തെ നാല് റീസർവോയറുകളാണ് വരണ്ടു പോയത്. നിലവിൽ കൊടും വരൾച്ചയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്.
ബോർണിയൻ ഒറാങ്കുട്ടാൻമാരുടെ വംശ നാശം, സമുദ്ര സംരക്ഷണം തുടങ്ങി അനവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തി കാട്ടിയിരിക്കുന്ന ഇടമാണ് ഡി കാപ്രിയോയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഖാസിപൂർ മാലിന്യ കൂമ്പാരത്തെ പറ്റിയും ഇദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. താജ് മഹലിനെക്കാളും ഉയരത്തിൽ പോകുന്ന അവസ്ഥയിലാണിപ്പോൾ ഈ മാലിന്യ കൂന.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചെന്നൈ വരൾച്ചയിൽ ആകുലനായി ടൈറ്റാനിക് നായകൻ ലിയനാർഡോ ഡി കാപ്രിയോ
Next Article
advertisement
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
  • ഇസ്രായേലിന്റെ ഗോൾഡൻ ഹൊറൈസൺ മിസൈൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു

  • 2,000 കിലോമീറ്റർ പരിധിയും Mach 5 വേഗതയും ഉള്ള ഈ മിസൈൽ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു

  • ഇന്ത്യൻ വ്യോമസേനയുടെ Su-30MKI യിൽ ഘടിപ്പിച്ചാൽ സേനയുടെ ദീർഘദൂര പ്രഹരശേഷി ഗണ്യമായി വർദ്ധിക്കും

View All
advertisement