Panthrandu | 'പടകളുണരെ...കുരുതി വഴിയേ'; 'പന്ത്രണ്ട്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

Last Updated:

ജോ പോല്‍ എഴുതിയ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകര്‍ന്നത് ഹെക്ടര്‍ ലൂയിസ് ആലപിച്ച ' പടകളുണരെ... കുരുതി വഴിയേ...' എന്ന ഗാനമാണ് റിലീസായത്.

ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' (12) എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.
ജോ പോല്‍ എഴുതിയ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകര്‍ന്നത് ഹെക്ടര്‍ ലൂയിസ് ആലപിച്ച ' പടകളുണരെ... കുരുതി വഴിയേ...' എന്ന ഗാനമാണ് റിലീസായത്. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു.
സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
advertisement
ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റര്‍- നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- പോപ്കോണ്‍, സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് സി. പിള്ള, മോഷന്‍ പോസ്റ്റര്‍- ബിനോയ് സി. സൈമണ്‍- പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍. ജൂണ്‍ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. പി ആര്‍ ഒ-എ എസ് ദിനേശ്, ആതിര ദില്‍ജിത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Panthrandu | 'പടകളുണരെ...കുരുതി വഴിയേ'; 'പന്ത്രണ്ട്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
Next Article
advertisement
ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അമേരിക്കയോട് കെഞ്ചിയത് 60 തവണ; 'പാക് ഏജന്റുമാർക്ക്' മറുപടിയുമായി ബിജെപി
ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അമേരിക്കയോട് കെഞ്ചിയത് 60 തവണ; 'പാക് ഏജന്റുമാർക്ക്' മറുപടിയുമായി ബിജെപി
  • യു.എസ്. രേഖകൾ പ്രകാരം ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അമേരിക്കയെ 60 തവണ സമീപിച്ചു

  • പാകിസ്ഥാൻ ആറ് ലോബിയിംഗ് സ്ഥാപനങ്ങൾക്ക് 45 കോടി രൂപ നൽകി വെടിനിർത്തലിനായി ശ്രമിച്ചു

  • ഇന്ത്യയുടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച ആക്രമണത്തിൽ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമാക്കി

View All
advertisement