Kolla | രജിഷ വിജയൻ, പ്രിയ വാര്യർ; മലയാള ചിത്രം 'കൊള്ള' ചിത്രീകരണം പൂർത്തിയായി
- Published by:user_57
- news18-malayalam
Last Updated:
വലിയൊരു ഇടവേളക്കുശേഷം പ്രിയാ വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്
സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന 'കൊള്ള' (Kolla movie) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നു വന്നത്. അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. രജീഷ് നിർമ്മിക്കുന്നു. രവി മാത്യു പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രവി മാത്യു. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജിഷാ വിജയനും പ്രിയാ വാര്യരുമാണ്. വലിയൊരു ഇടവേളക്കുശേഷം പ്രിയാ വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
വിനയ് ഫോർട്ട്, അലൻസിയർ, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, വിനോദ് കെടാമംഗലം എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ബോബി - സഞ്ജയ്‌യുടെ കഥക്ക് ജാസിം ജലാൽ - നെൽസൺ ജോസഫ് എന്നിവർ തിരക്കഥ രചിക്കുന്നു. സംഗീതം- ഷാൻ റഹ്മാൻ. രാജ് വേൽമോഹൻ ഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
advertisement
കലാസംവിധാനം - രാഖിൽ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -സുജിത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സനീഷ് സെബാസ്റ്റ്യൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റ്യാനിക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അബിൻ, സുഹൈൽ; പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ- സന്തോഷ് പട്ടാമ്പി.
Also read: വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമാവുന്നു
കുഞ്ചാക്കോ ബോബൻ (Kunchacko Boban) വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് സിനിമ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. 'ചീമേനി മാന്വൽ' എന്ന പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
advertisement
'MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ചിരിയുണർത്തുന്നതാണ്. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തിയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ് 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
advertisement
Summary: Malayalam movie Kolla wrapped shooting
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2022 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kolla | രജിഷ വിജയൻ, പ്രിയ വാര്യർ; മലയാള ചിത്രം 'കൊള്ള' ചിത്രീകരണം പൂർത്തിയായി