ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജെയിംസ് ബോണ്ട്; എഐ പരീക്ഷണത്തിൽ മലയാളി താരങ്ങളും ജെയിംസ് ബോണ്ടും

Last Updated:

പ്രേം നസീർ മുതലുള്ള താരങ്ങൾ ജെയിംസ് ബോണ്ടിനായി അണിനിരന്നാൽ എങ്ങനെയുണ്ടാകും?

ജെയിംസ് ബോണ്ട് വേർഷനിൽ മലയാളി താരങ്ങൾ
ജെയിംസ് ബോണ്ട് വേർഷനിൽ മലയാളി താരങ്ങൾ
എഐ സാങ്കേതിക വിദ്യ ഓരോ ദിവസവും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എ.ഐ. ജനറേറ്റഡ് വീഡിയോകളും ഫോട്ടോകളും താരംഗമാകുന്ന ഈ കാലഘട്ടത്തിൽ എ.ഐ. ഇമേജുകളുടെ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് മലയാളികളും. ആ കൂട്ടത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്ന ഒന്നാണ് മിഥുൻ വിജയകുമാർ എ ഐ സങ്കേതം കൊണ്ട് നിർമ്മിച്ച മലയാള സിനിമ നടന്മാരുടെ ജെയിംസ് ബോണ്ട്‌ വേർഷൻ.
മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും ആയ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് മിഥുൻ ജെയിംസ് ബോണ്ട്‌ തീം നിർമ്മിച്ചിരിക്കുന്നത്. പ്രേം നസീർ മുതൽ ഫഹദ് ഫാസിൽ വരെ ലിസ്റ്റിൽ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ വലിയ ശ്രദ്ധ നേടുന്നുണ്ട്. എ ഐ സങ്കേതത്തിന്റെ പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്ന മിഥുൻ എഴുത്തുകാരൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും സജീവമാണ്.
advertisement
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർ അണിനിരന്ന ഹോളിവുഡ് ഗോഡ്ഫാദർ വേർഷനാണ് ഐ.ഐ. സാങ്കേതിക വിദ്യയും മലയാളി താരങ്ങളും ഒത്തുചേർന്ന ശ്രദ്ധേയമായ എ.ഐ. പരീക്ഷണം. വിവിധ സമൂഹ, നെറ്റ്‌വർക്കിംഗ് മാധ്യമങ്ങളിലൂടെ ഈ വീഡിയോ ഏറെ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ ചുവടെ കാണാം:
Summary: In a new AI experimentation video appeared on Facebook, a slew of Malayalam actors line up as James Bond characters
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജെയിംസ് ബോണ്ട്; എഐ പരീക്ഷണത്തിൽ മലയാളി താരങ്ങളും ജെയിംസ് ബോണ്ടും
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement