നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളി ഉക്രൈനിൽ പോയി; വിദേശികളെ കൊണ്ട് അഭിനയിപ്പിച്ചൊരു മ്യൂസിക് വീഡിയോ

  മലയാളി ഉക്രൈനിൽ പോയി; വിദേശികളെ കൊണ്ട് അഭിനയിപ്പിച്ചൊരു മ്യൂസിക് വീഡിയോ

  Malayali filmmakers do a music video in Ukraine | 'സെല്ലിങ് ഡ്രീംസ്' എന്ന ഈ മ്യൂസിക് ആൽബം പൂർണ്ണമായും ഉക്രൈനിലും അമേരിക്കയിലും ഷൂട്ട് ചെയ്തിരിക്കുന്നു

  ആൽബത്തിൽ നിന്നും

  ആൽബത്തിൽ നിന്നും

  • Share this:
   സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ ജീവിത സാഹചര്യം, പണം, കുടുംബക്കാർ, സമൂഹം എന്നിവ ചേർന്ന് പുറകോട്ടു വലിക്കുമ്പോൾ സ്വന്തം ആഗ്രഹങ്ങൾ വേണ്ടന്ന് വയ്‌ക്കുന്നവരാണ് പലരും. എന്നാൽ തീവ്രമായ ഒരാഗ്രഹത്തിനായി ലക്ഷ്യത്തിനായി കഷ്‌ടപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. 'സെല്ലിങ് ഡ്രീംസ്' എന്ന ഈ മ്യൂസിക് ആൽബവും വിരൽ ചുണ്ടുന്നതും ഇതുതന്നെയാണ്.

   രഞ്ജി ബ്രദേഴ്‌സ്, കാർണിവൽ സിനിമാസ് സിങ്കപ്പൂർ എന്നിവയുടെ ബാനറിൽ റബ്ബിന് രഞ്ജിയും, എബി തോമസുമാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. പൂർണ്ണമായും ഉക്രൈനിലും അമേരിക്കയിലും ഷൂട്ട് ചെയ്തിരിക്കുന്നു. വിദേശികളാണ് അഭിനേതാക്കൾ. വെറുമൊരു മ്യൂസിക് വീഡിയോ എന്നതിലുപരി സൗണ്ട് ഡിസൈനിങ്ങിന് വളരെ പ്രാധാന്യം നൽകിയിരിക്കുന്നു, അരുൺ മോഹനാണ് സംവിധാനവും ക്യാമറയും നിർവഹിച്ചിരിക്കുന്നത്.

   സൗണ്ട് ഡിസൈൻ അരുൺ പി.എ. നൈജീരിയയിൽ നിന്നുള്ള ഗബ്രീൽ അനമാന്, കെയ്ത്തി, ഇറോക് എന്നിവർ പാടിയിരിക്കുന്നു, സംഗീതം FIFTY VINC x ഡിഡ്ക്കർ.   First published:
   )}