നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക്
- Published by:user_57
- news18-malayalam
Last Updated:
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്
കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലൻ ചേട്ടനായി മാറിയ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശി അഞ്ജലിയാണ് വധു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. ഏരൂർ അയ്യമ്പിള്ളി കാവ് ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
Also read: അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നോ?
വിവാഹ ആഘോഷത്തിനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി എം.എൽ.എ. എം. സ്വരാജിന് കൈമാറി. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ നടപടികൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കരുത്ത് പകരുമെന്ന് എം.എൽ.എ. എം. സ്വരാജ് പറഞ്ഞു. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ വിവാഹം മറ്റിവയിക്കുന്നതിനെ കുറിച്ചും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആഘോഷങ്ങൾ മാറ്റി വിവാഹം ലളിതമാക്കി നടത്താം എന്ന മണികണ്ഠന്റെ തീരുമാനത്തിന് അഞ്ജലി കൂടി പിന്തുണ നൽകുകയായിരുന്നു.
advertisement
മമ്മൂട്ടി വീഡിയോ കോളിലൂടെ ഇരുവർക്കും ആശംസകൾ അറിയിച്ചു. ന്യൂസ് 18 ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു മമ്മൂട്ടി ആശംസ അറിയിച്ചത്. ദീര്‍ഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് അഞ്ജലിയെ മണികണ്ഠൻ ജീവിത സഖിയാക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2020 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക്