അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നോ?

Last Updated:

Akshay Kumar's Laxmmi Bomb To Premiere on Disney Hotstar? | മെയ് 22ന് റിലീസ് ചെയ്യാൻ വച്ചിരുന്ന സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കാൻ ഡിസ്‌നി+ഹോട്സ്റ്റാർ മുന്നോട്ടു വന്നെന്ന് റിപ്പോർട്ട്

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലോകമെമ്പാടുമുള്ള സിനിമാ തിയേറ്ററുകൾക്കു ഷട്ടർ വീണത് ചലച്ചിത്രമേഖലയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. സിനിമ റിലീസുകൾക്ക് കാലതാമസം വരുത്തുന്നതിനു പകരം ബോളിവുഡ് ചലച്ചിത്ര പ്രവർത്തകരും നിർമ്മാതാക്കളെയും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ അവരുടെ വരാനിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്.
പുതിയ ചിത്രം 'ലക്ഷ്മി ബോംബ്' ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്യാൻ അക്ഷയ് കുമാർ തയാറെടുക്കുന്നു എന്ന് മിഡ്-ഡേ റിപ്പോർട്ടിൽ പറയുന്നു. മെയ് 22ന് റിലീസ് ചെയ്യാൻ വച്ചിരുന്ന സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കാൻ ഡിസ്‌നി+ഹോട്സ്റ്റാർ മുന്നോട്ടു വന്നെന്ന് റിപ്പോർട്ട്.
"ഈ ഓഫർ അക്ഷയ്, സംവിധായകൻ രാഘവ ലോറൻസ്, നിർമ്മാതാക്കൾ എന്നിവരുടെ പരിഗണനയിലാണ്. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, മിക്സിംഗ്, വിഎഫ്എക്സ് എന്നിവയുൾപ്പെടെ ധാരാളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ സിനിമയിൽ ബാക്കിയുണ്ട്. ടീം വീട്ടിൽ നിന്ന് ജോലിയെടുക്കുന്നതിനാൽ, ഈ പ്രക്രിയ പതിവിലും കൂടുതൽ സമയമെടുക്കുന്നു. എന്നിരുന്നാലും ജൂൺ മാസത്തോടെ ചിത്രം തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. നിലവിൽ, മെയ് 3 വരെ ലോക്ക്ഡൗൺ ആണെങ്കിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് തിയേറ്ററുകൾ അടച്ചിരിക്കുന്നത് തുടരാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നേരിട്ട് വെബ്-ടു റിലീസ് നടത്തുന്നത് പരിഗണിച്ചേക്കാം.”
advertisement
"നിക്ഷേപിച്ച കക്ഷികൾക്കൊന്നും നഷ്ടം വരുത്തുന്നില്ലെന്നും സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ അക്ഷയ് ആഗ്രഹിക്കുന്നു. ഡിസ്നി+ഹോട്ട്സ്റ്റാർ ലോകമെമ്പാടും സിനിമ എത്തിച്ചേരുമെന്ന് ഉറപ്പാക്കുമ്പോൾ, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിൽ സിനിമ എത്തുന്ന കാര്യത്തിൽ ആശങ്കയുണ്ട്," സിനിമയോടടുത്ത വൃത്തങ്ങൾ പറയുന്നു.
ഒരു ട്രാന്സ്ജെന്ഡററിന്റെ ആത്മാവ് പ്രവേശിക്കുന്ന ആളിന്റെ വേഷമാണ് ഈ ചിത്രത്തിൽ അക്ഷയ് കൈകാര്യം ചെയ്യുന്നത്. സാരിയണിഞ്ഞ അക്ഷയ്‌യുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബും ഓൺലൈൻ റിലീസിന് തയാറെടുക്കുന്നോ?
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement