ടോവിനോയുടെ സഹോദരിയായി മഞ്ജു

Last Updated:
ആമിയും കൃഷ്ണനുമായി കമല സുരയ്യയുടെ ജീവിത കഥ പറഞ്ഞ 'ആമി'യിൽ നിറഞ്ഞാടിയ മഞ്ജു വാര്യരും ടൊവിനോ തോമസും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ സഹോദരങ്ങളായി എത്തുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ സെപ്റ്റംബർ മാസം ആദ്യം തന്നെ പൂർത്തീകരിച്ചിരുന്നു. മഞ്ജുവിന്റെ മറ്റു രംഗങ്ങൾ ഇതിനു ശേഷവും ഷൂട്ട് ചെയ്തു. തന്റെ ഭാഗങ്ങൾ അഭിനയിച്ചു കഴിഞ്ഞ ടൊവിനോ, സലിം അഹമ്മദ് ചിത്രം 'ആൻഡ് ദി ഓസ്കാർ ഗോസ് ടു' ചിത്രീകരണത്തിനായി കാനഡയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തു നിന്നും
സെപ്റ്റംബർ 20നു അവസാനിപ്പിക്കുന്ന ഷൂട്ടിംഗ് കുട്ടിക്കാനത്തേക്കു മാറും.
ആമിയിലെ മഞ്ജുവും ടോവിനോയും വളരെയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൗമാരക്കാലം മുതൽ വാർദ്ധക്യം വരെയും ആമിയുടെ സാങ്കൽപ്പിക കഥാപാത്രമായ കൃഷ്ണനായാണ് ടൊവിനോ എത്തിയത്. ഇരുവരും ഒരിക്കൽക്കൂടി വെള്ളിത്തിരയിൽ എത്തുമ്പോൾ കഥാപാത്രങ്ങളെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്കും ആകാംഷയുണ്ട്.
https://www.youtube.com/watch?v=nsuobA8ILz4
എന്നാൽ പൃഥ്വിയും ടോവിനോയും ഇതു മൂന്നാം തവണയാണ് കൈകോർക്കുന്നത്. 'എന്നു നിന്റെ മൊയ്‌ദീൻ', 'എസ്ര' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒടിയന് ശേഷം മോഹൻലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിന്‍റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മഞ്ജു വാര്യർ ഒടിയനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
advertisement
നയനിലൂടെ സ്വതന്ത്ര നിർമാണ രംഗത്തേക്കു കടന്ന പൃഥ്വി, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളായ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം, എസ്. മഹേഷ് അണിയിച്ചൊരുക്കുന്ന കാളിയൻ എന്നീ ചിത്രങ്ങളിൽ നായക വേഷത്തിലെത്തുന്നതും പൃഥ്വിരാജാണ്.
ലൂസിഫർ അടുത്തവർഷം തിയറ്ററുകളിലെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
ടോവിനോയുടെ സഹോദരിയായി മഞ്ജു
Next Article
advertisement
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 പേർ മരിച്ചു
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 പേർ മരിച്ചു
  • സോണി എസ് കുമാർ, അർച്ചന, ശിവകൃഷ്ണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

  • അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞ് വീണു.

  • മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

View All
advertisement