മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പൊ കാണും മാർക്ക്: ലൈൻമാൻ കുറുപ്പിന്റെ മാസ് ഡയലോഗ്

Last Updated:

മിഥുനം സിനിമയിലെ കൃത്യമായ കോമിക് ടൈമിംഗ് കൊണ്ട് സ്കോർ ചെയ്ത ഇന്നസെന്റ്

മിഥുനം സിനിമയിലെ രംഗം
മിഥുനം സിനിമയിലെ രംഗം
ഒന്ന് തുടങ്ങിക്കിട്ടാൻ പാടുപെടുന്ന പുതുതലമുറ സ്റ്റാർട്ടപ്പുകളുടെ ആദ്യകാല രൂപമാണ് മിഥുനം സിനിമയിലെ സേതുമാധവന്റെ (മോഹൻലാൽ) ദാക്ഷായണിയമ്മ ബിസ്ക്കറ്റ്. സേതുമാധവന്റെ സ്വപ്നപദ്ധതിക്ക്‌ വിലങ്ങുതടിയാവുന്ന ഉദ്യോഗസ്ഥൻ ഇൻസ്പെക്ഷന് വരുമ്പോൾ തീർത്തും അപ്രതീക്ഷതാമായാണ്‌ മൂത്ത സഹോദരൻ ലൈൻമാൻ കുറുപ്പ് (ഇന്നസെന്റ്) അവിടേക്കെത്തുന്നത്.  സ്വാഭാവികമായി വന്നുനിൽക്കുന്നയാൾ എന്ന് തോന്നിക്കുമെങ്കിലും അധികം വൈകാതെ ആ രംഗത്തെ താരമായി ഇന്നസെന്റ് കഥാപാത്രം മാറുന്ന ട്രാൻസ്ഫോർമേഷനാണ് ഈ സീനിന്റെ നെടുംതൂൺ.
ആളെ മയത്തിൽ പറഞ്ഞ് സ്ഥലത്തു നിന്നും മാറ്റാൻ സേതു ശ്രമിക്കുന്നെങ്കിലും, കുറുപ്പ് പിന്മാറാൻ ഭാവമില്ലാതെ നിൽപ്പാണ്. സ്വിച്ചിൽ ഐ.എസ്.ഐ. മാർക്ക് എവിടെ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മുന്നിൽ, ‘മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പൊ കാണും മാർക്ക്’ എന്ന ഡയലോഗ് പറയുമ്പോൾ ഇന്നസെന്റ് പോലും കരുതിക്കാണില്ല അത് പതിറ്റാണ്ടുകൾ സഞ്ചരിച്ച്, അക്കാലത്തു പിറന്നിട്ടുപോലും ഇല്ലാത്തവരും ഏറ്റുപറയുമെന്ന്. ട്രോൾ, മീം കാലങ്ങളിലെ സൂപ്പർഹിറ്റ് ഇന്നസെന്റ് ഡയലോഗുകളിൽ ഒന്നാണിത്.
advertisement
ഈ കഥാപാത്രം ഇന്നസെന്റിന്റെ മികച്ചതാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവനും വിശ്വസിക്കുന്നു.
advertisement
ഇതിലെ ഇന്നസെന്റ്, ജഗതി ശ്രീകുമാർ കോംബോയും അനശ്വര രംഗങ്ങളിൽ ഒന്നാണ്. അളിയന്മാരായ ഇവർ ബദ്ധവൈരികളാണെന്നതാണ് പ്രത്യേകത. ഒടുവിൽ വീടിന്റെ പരിസരത്ത് ആരോ ആഭിചാരക്രിയ നടത്തി എന്ന് വിശ്വസിച്ച് മുറ്റത്തു പൂജ നടത്തുന്ന ജഗതിയുടെ കോൺസ്റ്റബിൾ സുഗതൻ, അളിയൻ കുറിപ്പിന്റെ തല പൊട്ടിത്തെറിക്കും എന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന നിമിഷത്തിൽ ഒരു ഡയലോഗ് പോലും പറയാതെ കട്ട എക്സ്പ്രെഷൻ ഇട്ടു നിൽക്കുന്ന ഇൻസെന്റാണ് ഇവിടുത്തെ താരം. മീമുകളിൽ ഈ മുഖം നേടിയെടുത്ത പ്രാധാന്യത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
advertisement
Summary: Mass dialogue of Innocent in Mithunam movie has surpassed times
മലയാളം വാർത്തകൾ/ വാർത്ത/Film/
മോന്തയ്ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പൊ കാണും മാർക്ക്: ലൈൻമാൻ കുറുപ്പിന്റെ മാസ് ഡയലോഗ്
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement