നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശത്രുസംഹാരം, ചുറ്റുവിളക്ക്. ന്റെ മെസ്സീ, നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ?

  ശത്രുസംഹാരം, ചുറ്റുവിളക്ക്. ന്റെ മെസ്സീ, നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ?

  വിചിത്രമായ ചടങ്ങാണ് പ്രിയ താരങ്ങളുടെ പേരിൽ ഫാൻസ്‌ നടത്തുന്ന വഴിപാട്

  • Share this:
   ഇനി ഒരു ഫുട്ബോൾ ലോകകപ്പിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണം. ലോകത്തിന്റെ ഏതു കോണിൽ നടന്നാലും, ഇങ്ങു കേരളത്തിൽ നമ്മടെ പിള്ളേര് പൊളിക്കും. ബ്രസീൽ, അർജന്റീന ഫാൻസിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. നാട്ടു പീടികകളിൽ പോലും നീലയും, മഞ്ഞയും നിറങ്ങൾ നിറയും. കൊടി തോരണങ്ങൾ മുതൽ കുപ്പായം വരെ വാങ്ങാൻ കിട്ടുമ്പോൾ, സ്വന്തം വീടിനു വരെ ഫുട്ബോൾ നിറങ്ങൾ നൽകിയവരും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ വിചിത്രമായ ചടങ്ങാണ് പ്രിയ താരങ്ങളുടെ പേരിൽ ഫാൻസ്‌ നടത്തുന്ന വഴിപാട്. അത് തന്നെയാണ് ഈ വിഡിയോയിലും കാണുന്നത്.   മലയാളത്തിൽ ഫുട്ബോൾ ചിത്രങ്ങളുടെ സീസൺ ആയിരുന്ന 2018നു ശേഷം വരുന്ന 2019ും തീരെ മോശമല്ല. ഈ സീസണിലെ ഓപ്പണിങ് 'പന്ത്' കൊണ്ടുപോയെങ്കിലും, തൊട്ടു പിറകെ വരുന്ന കട്ട അർജന്റീന ഫാൻസിന്റെ സിനിമയായ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ ട്രെയ്‌ലറാണ് ഈ കാണുന്നത്. കാളിദാസ് ജയറാം നായകനും, ഐശ്വര്യ ലക്ഷ്മി നായികയുമായ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുൽ തോമസാണ്. 'ആട്' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ.

   ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇറങ്ങിയത് കാളിദാസിന്റെ ജന്മദിനത്തിലാണ്. അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കി ജോണ്‍ മന്ത്രിക്കലും സംവിധായകനും ചേർന്നാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ തിരക്കഥ ഒരുക്കുന്നത്‌. എഴുത്തുകാരന്റേതായി കാട്ടൂർക്കടവിലെ ക്രൂരകൃത്യമെന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍. ചിത്രം മാർച്ചിൽ പുറത്തു വരും.

   First published:
   )}