Custody | സമാന്തയെ മറികടന്ന് നാഗ ചൈതന്യ; ആദ്യദിന ബോക്സ് ഓഫീസ് കളക്ഷനിൽ ശാകുന്തളത്തെക്കാൾ മുന്നിൽ 'കസ്റ്റഡി'

Last Updated:

'കസ്റ്റഡി' ആദ്യ ദിവസം തന്നെ നേടിയത് 3.20 കോടി രൂപ എന്ന് റിപ്പോർട്ട്

നാഗ ചൈതന്യയുടെ പോലീസ് ചിത്രം ‘കസ്റ്റഡി’ മികച്ച ആദ്യ ദിന കളക്ഷൻ രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം മികച്ച വാരാന്ത്യ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത തമിഴ് ചിത്രം സമ്മിശ്ര പ്രതികരണം നേടിക്കഴിഞ്ഞു. സമാന്ത റൂത്ത് പ്രഭുവിന്റെ യശോദ, ശാകുന്തളം എന്നിവയെ ചിത്രം പിന്നിലാക്കിയതായി ‘സാക്നിൽക്’ റിപ്പോർട്ട് ചെയ്തു.
‘കസ്റ്റഡി’ ആദ്യ ദിവസം തന്നെ 3.20 കോടി രൂപ നേടി എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. എല്ലാ ഭാഷകളിലുമായി ആദ്യ ദിനം 3.06 കോടി നേടിയ ‘യശോദ’, 3 കോടി നേടിയ ‘ശാകുന്തളം’ എന്നിവയേക്കാൾ അൽപ്പം കൂടുതലാണിത്. യശോദ, ശാകുന്തളം എന്നിവയുടെ ബോക്‌സ് ഓഫീസ് കളക്ഷനും ‘സാക്നിൽക്’ റിപ്പോർട്ട് ചെയ്തു.
നവംബറിലാണ് ‘യശോദ’ പുറത്തിറങ്ങിയത്. വിവാഹമോചനത്തിനും മയോസിറ്റിസ് രോഗനിർണയത്തിനും ശേഷമുള്ള സമാന്തയുടെ ആദ്യ ചിത്രമായിരുന്നു ഇത്. സമാന്തയുടെ പ്രകടനം ആരാധകർക്കും ഇഷ്ടപ്പെട്ടു. സഹോദരിയെ അന്വേഷിക്കുന്ന ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് നടി അവതരിപ്പിച്ചത്.
advertisement
എന്നാൽ, ‘ശാകുന്തളം’ പ്രതീക്ഷിച്ച ബോക്സ് ഓഫീസ് പ്രകടനം നടത്തിയില്ല. ഈ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ പോലും നേടാനായില്ല. കാളിദാസന്റെ സംസ്കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്.
കസ്റ്റഡിയിൽ നാഗ ചൈതന്യയാണ് നായകൻ. കൃതി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാ മണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാഗ ചൈതന്യയുടെ ആദ്യ ദ്വിഭാഷാ ചിത്രമായ കസ്റ്റഡി (തമിഴ്, തെലുങ്ക്) നിർമ്മിച്ചിരിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്. പവൻകുമാറാണ് അവതരണം.
advertisement
നാഗ ചൈതന്യയെ സംബന്ധിച്ചിടത്തോളം ‘കസ്റ്റഡി’ ഒരു നിർണായക ചിത്രമാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സമീപകാല സിനിമകൾ ബോക്സ് ഓഫീസിൽ ശരാശരി പ്രകടനം രേഖപ്പെടുത്തിയ സാഹചര്യത്തിൽ. ഈയിടെയായി മോശം പ്രകടനം കാഴ്ചവെക്കുന്ന സിനിമകളെ കുറിച്ച് സംസാരിച്ച നാഗ ചൈതന്യ, അവസാനത്തെ കുറച്ച് സിനിമകൾ ‘പ്രതീക്ഷിച്ചതുപോലെ വന്നില്ല’ എന്ന് സമ്മതിക്കുകയും ‘ഈ കാലവും കടന്നുപോകുമെന്നും’ കൂട്ടിച്ചേർത്തു.
“നല്ല സിനിമകൾ ആരാധകർക്ക് നൽകാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. അവരുടെ പിന്തുണക്കും നിരുപാധികമായ സ്നേഹത്തിനും, ഞങ്ങൾക്ക് പകരമായി നൽകാൻ കഴിയുന്നത് നല്ല സിനിമയാണ്. കഴിഞ്ഞ കുറച്ച് സിനിമകൾ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ വന്നില്ല. കരിയറിൽ ഉയർച്ചയും താഴ്ചയും വളരെ സാധാരണമാണ്. ആ ഉയർച്ച താഴ്ച്ചകളിലൂടെ സഞ്ചരിക്കേണ്ടവരാണ് നാമെല്ലാവരും. ഈ സമയം ഉടൻ കടന്നുപോകും, ​​ഞങ്ങൾ ഉറപ്പായും മടങ്ങിവരും,” ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ നാഗചൈതന്യ പറഞ്ഞു.
advertisement
Summary: Naga Chaitanya movie Custody beats Samantha starrer Shaakuntalam on day one at the box office
മലയാളം വാർത്തകൾ/ വാർത്ത/Film/
Custody | സമാന്തയെ മറികടന്ന് നാഗ ചൈതന്യ; ആദ്യദിന ബോക്സ് ഓഫീസ് കളക്ഷനിൽ ശാകുന്തളത്തെക്കാൾ മുന്നിൽ 'കസ്റ്റഡി'
Next Article
advertisement
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
ക്ലാസ് മുറിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളുടെ മദ്യപാനം; 6 പേരെ സസ്പെന്റ് ചെയ്തു; അന്വേഷണം തുടങ്ങി
  • തമിഴ്നാട്ടിലെ തിരുനെൽവേലി സർക്കാർ എയ്ഡഡ് സ്കൂളിൽ ഒൻപതാംക്ലാസ് പെൺകുട്ടികൾ മദ്യപിച്ചു

  • ക്ലാസ് മുറിയിൽ കൂട്ടമായി മദ്യപിച്ച 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു

  • സംഭവം വിവാദമായതോടെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു

View All
advertisement