'ബസൂക്ക' (Bazooka) സിനിമയുടെ സെറ്റിൽ മമ്മൂട്ടി (Mammootty) എത്തിച്ചേർന്നു. മെയ് 12 വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെ എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലൊക്കേഷനിലാണ്. മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത്
ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും. പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയും ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് (തുടർന്ന് വായിക്കുക)