ബാലയ്യയുടെ പുതിയ മാസ് പടം വരുന്നു; നായികയെ നിശ്ചയിച്ചു

Last Updated:

കയ്യിലെ പ്രത്യേക ടാറ്റുവും കൂടി ആകുന്നതോടെ മാസ്സ് ലുക്കിൽ ബാലകൃഷ്‌ണ തകർക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്

വീര സിംഹ റെഡ്‌ഡി (Veerasimha Reddy) എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണ (Nandamuri Balakrishna) എന്ന ബാലയ്യയുടെ അടുത്ത ചിത്രമായ NBK 108ന് തുടക്കം. കുടുംബപ്രേക്ഷകർക്കും ആരാധകർക്കും ഒരുപോലെ ആഘോഷപൂർവമാക്കാൻ പറ്റുന്ന ചിത്രത്തിന്റെ സംവിധാനം അനിൽ രവിപുടി നിർവഹിക്കുന്നു. ബാലകൃഷ്‌ണയുടെ മാസ്സ് രംഗങ്ങളും അനിൽ രവിപുടിയുടെ കൊമേർഷ്യൽ മേക്കിംഗും ഒരുമിക്കുന്നതോടെ തീയേറ്റർ പൂരപ്പറമ്പാവും എന്നതിൽ സംശയമില്ല. ഷൈൻ സ്ക്രീൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിർമിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബാലകൃഷ്‌ണയുടെ മാസ്സ് ഗെറ്റപ്പിലുള്ള രണ്ട് കഥാപാത്രങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ നാടൻ രീതിയിലുള്ള ഗെറ്റപ്പിൽ കയ്യിലും കഴുത്തിലും പൂജിച്ച ചരടുകൾ കെട്ടിയുള്ള ലുക്കിലാണ് ബാലകൃഷ്‌ണ. കയ്യിലെ പ്രത്യേക ടാറ്റുവും കൂടി ആകുന്നതോടെ മാസ്സ് ലുക്കിൽ ബാലകൃഷ്‌ണ തകർക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഇതുവരെ കാണാത്ത രണ്ട് ഗെറ്റപ്പിലാണ് ബാലകൃഷ്ണയെ പോസ്റ്ററിൽ കാണുന്നത്.
advertisement
കട്ട താടിയും മീശയും വെച്ചുകൊണ്ടുള്ള മറ്റൊരു ഗെറ്റപ്പാണ് രണ്ടാമത്തെ പോസ്റ്ററിലെ ലുക്ക്. സൂര്യൻ കത്തിജ്വലിക്കുന്നതും പോസ്റ്ററിൽ കാണാം. ആദ്യത്തെ ലുക്കിനെക്കാൾ പ്രായം കുറവുള്ള ഗെറ്റപ്പിലാണ് ഈ പോസ്റ്ററിൽ ബാലകൃഷ്‌ണ എത്തുന്നത്. കൗതുകമുണർത്തുന്ന രീതിയിലാണ് രണ്ട് പോസ്റ്ററുകൾ ബാലകൃഷ്‌ണ ആരാധകർക്ക് വേണ്ടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ഇത്തവണ നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ്’ എന്ന ക്യാപ്‌ഷൻ കൂടി പോസ്റ്ററിൽ വരുന്നതോടെ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
കാജൽ അഗർവാൾ ചിത്രത്തിൽ നായികയായി എത്തുമ്പോൾ ശ്രീലീല ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ബാലകൃഷ്‌ണ ചിത്രത്തിലെയും സംഗീത സംവിധായകനായ തമൻ തന്നെയാണ് ഇത്തവണയും #NBK108 ന്റെ സംഗീതം നിർവഹിക്കുന്നത്. ബാലകൃഷ്‌ണ, അനിൽ രവിപുടി, തമൻ എന്ന മാജിക്കൽ കോമ്പിനേഷൻ എത്തുമ്പോൾ ഇതുവരെ കാണാത്ത മാസ്സിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
advertisement
ഛായാഗ്രഹണം – സി. റാം പ്രസാദ്, എഡിറ്റിംഗ് – തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, സംഘട്ടനം – വി. വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – എസ്. കൃഷ്‌ണ, പി.ആർ.ഒ. – ശബരി
മലയാളം വാർത്തകൾ/ വാർത്ത/Film/
ബാലയ്യയുടെ പുതിയ മാസ് പടം വരുന്നു; നായികയെ നിശ്ചയിച്ചു
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement