HOME /NEWS /Film / Neeraja trailer | ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചാൽ... ശ്രുതി രാമചന്ദ്രന്റെ 'നീരജ' ട്രെയ്‌ലർ

Neeraja trailer | ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചാൽ... ശ്രുതി രാമചന്ദ്രന്റെ 'നീരജ' ട്രെയ്‌ലർ

നീരജയിൽ ശ്രുതി രാമചന്ദ്രൻ

നീരജയിൽ ശ്രുതി രാമചന്ദ്രൻ

ചിത്രം മെയ് 19ന് പ്രദർശനത്തിനെത്തും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീരജ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ജയസൂര്യ, രാജ് ബി. ഷെട്ടി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    മെയ് 19ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, ആഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

    സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. കന്നട സിനിമാ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

    ' isDesktop="true" id="602178" youtubeid="F8RezGsOVho" category="film">

    എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി., അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

    First published:

    Tags: Malayalam cinema 2023, Movie trailer, Shruti Ramachandran