പാർട്ടിക്കാർ അച്ഛനൊന്നും വിളിക്കില്ല;അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയുമല്ല; എംഎം മണി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ ഒന്നുമല്ലാതായി മാറുമെന്നും എംഎം മണി
പാർട്ടി വിടുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ ഒന്നുമല്ലാതായി മാറുമെന്നും സ്വതന്ത്രനായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ എം.എം. മണി എംഎൽഎ.
അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയല്ലെന്നും മറ്റുള്ളവരുടെ പിതാവിനെ വിളിച്ച് അസഭ്യം പറയുന്ന സംസ്കാരം സിപിഎമ്മിനില്ല.പാർട്ടിക്കാർ അങ്ങനെ ആരുടെയും അച്ഛനൊന്നും വിളിക്കില്ല.അദ്ദേഹം പറഞ്ഞു.സുധാകരൻ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളെയും മണി തള്ളിക്കളഞ്ഞു.
പാർട്ടിക്കുള്ളിലെ അവഗണനയും തന്റെ പിതാവിനെയടക്കം അസഭ്യം പറയുന്ന ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് പാർട്ടിയെ ബാധിക്കില്ലെന്നും മുൻപും പലരും പ്രസ്ഥാനം വിട്ടുപോയിട്ടുണ്ടെങ്കിലും സിപിഎം കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
advertisement
“എം.എം. മണി ഈ പാർട്ടിയിൽ നിൽക്കുമ്പോ വലിയ പുള്ളി. ഇതിൽ നിന്ന് പോയാൽ തീർന്നു. ഇതീന്ന് പോയാ ശൂ ....അതുപോലെ തന്നെയാണ് മറ്റുള്ളവരും. നാളെ ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചാൽ എന്നെ അനുനയിപ്പിക്കാൻ ആരും വരില്ല, പോകാൻ താല്പര്യമുള്ളവർക്ക് പോകാമെന്നേ പാർട്ടി പറയൂ” മണി വ്യക്തമാക്കി. 63 വർഷം പാർട്ടിയുടെ കൂടെ ഉണ്ടായിരുന്നത് വല്യ കാര്യമല്ല. ജനങ്ങൾ ആഗ്രഹിക്കുന്നതിന് അനുസരിച്ച് പാർട്ടിക്ക് ചെയ്യാൻ പറ്റില്ലെന്ന് ഒരിക്കൽ കൂടി എംഎം മണി മത്സരിക്കുന്നതിന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
advertisement
‘വ്യക്തിപരമായി അവഹേളിക്കാൻ ശ്രമമെന്നും വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. എന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 12, 2026 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടിക്കാർ അച്ഛനൊന്നും വിളിക്കില്ല;അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയുമല്ല; എംഎം മണി









