advertisement

Joshiy | സൂപ്പർ സ്റ്റാറുകളില്ലാതെ ജോഷി വീണ്ടും; പുതിയ ചിത്രം 'ആന്റണി'

Last Updated:

ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം

ആന്റണി
ആന്റണി
സൂപ്പർതാരങ്ങളില്ലാതെ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആന്റണിയുടെ’ പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു.
ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്.
ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, എ.കെ. സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. എ.കെ. സാജനും, ബാദുഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.
advertisement
ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ജോജു ജോർജും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് , വിജയരാഘവൻ, ജിനു ജോസ്, നൈല ഉഷ തുടങ്ങിയവരും നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു.
advertisement
രാജേഷ് വർമ്മയുടേതാണ് തിരക്കഥ, സംഗീതം – ജെയ്ക്സ് ബിജോയ്,
ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – പ്രവീൺവർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വർഗീസ് ജോർജ്, കോ- പ്രൊഡ്യൂസേർസ് -ഷിജോ ജോസഫ്, ഗോകുൽവർമ്മ, കൃഷ്ണന രാജ്‌ രാജൻ, പ്രൊഡക്ഷൻ കൺടോളർ – ദീപക് പരമേശ്വരൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ആർ.ജെ. ഷാൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, പി.ആർ.ഒ.- വാഴൂർ ജോസ്, ശബരി; മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, സ്റ്റിൽസ്‌ – അനൂപ് ചാക്കോ.
advertisement
അപ്പു, പാത്തു, പപ്പു പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Summary: Launching and naming ceremony of Joshiy movie ‘Antony’ was held in Kochi. The director reunites with Porinju Mariyam Jose crew for the new outing
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Joshiy | സൂപ്പർ സ്റ്റാറുകളില്ലാതെ ജോഷി വീണ്ടും; പുതിയ ചിത്രം 'ആന്റണി'
Next Article
advertisement
IPL 2026| ഏറ്റവും കൂടുതൽ കിരീടങ്ങൾ, വിജയങ്ങൾ, തോൽവികൾ....; ഐപിഎൽ ചരിത്രത്തിലെ റെക്കോർഡുകൾ
IPL 2026| ഏറ്റവും കൂടുതൽ കിരീടങ്ങൾ, വിജയങ്ങൾ, തോൽവികൾ....; ഐപിഎൽ ചരിത്രത്തിലെ റെക്കോർഡുകൾ
  • ഐപിഎൽ ചരിത്രത്തിൽ മുംബൈയും ചെന്നൈയും 5 കിരീടങ്ങൾ നേടി, ചെന്നൈ 10 തവണ ഫൈനലിൽ എത്തി

  • വിരാട് കോലി ഐപിഎൽയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും, ക്രിസ് ഗെയ്‌ൽ ഏറ്റവും കൂടുതൽ സിക്സർ നേടിയതും

  • എംഎസ് ധോണി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും, ക്യാപ്റ്റനായി 235 മത്സരങ്ങൾ നയിച്ചതും റെക്കോർഡാണ്

View All
advertisement