സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബിജു മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയ താരനിരയുമായി ഇറങ്ങിയ സിനിമ പൂർണമായും ഒരു കോമഡി ചിത്രമായിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും കുഞ്ഞിരാമായണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
TRENDING: 'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ [NEWS]COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത് [NEWS]എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]
മുഴുനീള കോമഡി സിനിമയായ കുഞ്ഞിരാമായണത്തെ ഒരു ഹൊറർ ചിത്രത്തിന്റെ ട്രെയിലറെന്ന രീതിയിലാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. അരുണ്‍ പിജിയാണ് വീഡിയോ എഡിറ്റ് ചെയ്ത് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
First published: May 10, 2020, 11:24 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.