ഇന്റർഫേസ് /വാർത്ത /Corona / 'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ

'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ

News18

News18

Obama against Trump | അമേരിക്കയിൽ കോവിഡ് പടർന്നുപിടിച്ച ഫെബ്രുവരിയിൽ വിലയേറിയ സമയം ട്രംപ് നഷ്ടപ്പെടുത്തി. കിറ്റുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത പരിശോധിക്കുന്നതിനോ യോജിച്ച ദേശീയ തന്ത്രം വികസിപ്പിക്കുന്നതിനോ സർക്കാർ കാര്യമായൊന്നും ചെയ്തില്ല.

കൂടുതൽ വായിക്കുക ...
  • Share this:

ന്യൂയോർക്ക്: കോവിഡ് 19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. തന്റെ ഭരണത്തിലെ മുൻ അംഗങ്ങളുമായി വെള്ളിയാഴ്ച രാത്രി നടത്തിയ വെബ് കോളിലാണ് ഒബാമ വിമർശനം ഉന്നയിച്ചത്. യാഹൂ ന്യൂസ് ഈ ഫോൺ ഓഡിയോ പുറത്തുവിട്ടത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ജോ ബിഡന്റെ പിന്നിൽ അണിനിരക്കാൻ തന്നോടൊപ്പം ചേരണമെന്ന് മുൻ ഉദ്യോഗസ്ഥരോട് ഒബാമ അഭ്യർത്ഥിക്കുന്നുണ്ട്.

നൂറ്റാണ്ടിലെ ഏറ്റവും മോശമായ പ്രതിസന്ധികളിലൂടെ പോകുന്ന രാജ്യത്തെ നയിക്കുന്നതിൽ നേതൃത്വപരമായ കാര്യങ്ങളിൽ ട്രംപ് വീഴ്ചവരുത്തി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനങ്ങളെ സ്വതന്ത്രമായി വിട്ടുകൊടുക്കുകയും ഓപ്പൺ മാർക്കറ്റിൽ നിർണായക മെഡിക്കൽ ഉപകരണങ്ങൾ ലഭിക്കുന്നതിന് പരസ്പരം ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് മറ്റു രാജ്യങ്ങളിൽ. എന്നാൽ അമേരിക്കയിൽ അങ്ങനെയല്ലെന്ന് ഒബാമ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിൽ കോവിഡ് പടർന്നുപിടിച്ച ഫെബ്രുവരിയിൽ വിലയേറിയ സമയം ട്രംപ് നഷ്ടപ്പെടുത്തിയെന്ന് വിമർശകർ പറയുന്നു. കിറ്റുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത പരിശോധിക്കുന്നതിനോ യോജിച്ച ദേശീയ തന്ത്രം വികസിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ലെന്നാണ് ആരോപണം.

വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ആഗ്രഹത്തിൽ ട്രംപ് സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾ മനുഷ്യജീവിതത്തിന് മുന്നിൽ വയ്ക്കുന്നു. രോഗപ്രതിരോധം എങ്ങനെ സുരക്ഷിതമായി ചെയ്യാമെന്നതിന്റെ വ്യക്തമായ ബ്ലൂപ്രിന്റ് ഇല്ലാതെ അടച്ചിടൽ പിൻവലിക്കാൻ സംസ്ഥാനങ്ങളുടെമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നും ആരോപിക്കപ്പെടുന്നു.

“നമ്മൾ വലിയൊരു പോരാട്ടത്തിലാണ് അതിൽ സ്വാർത്ഥരായിരിക്കണം. എന്നാൽ ഇപ്പോഴത്തെ ഭരണകൂടം ജങ്ങളെ ഭിന്നിപ്പിക്കുകയും മറ്റുള്ളവരെ ശത്രുവായി കാണാണ് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കൻ ജീവിതത്തിലെ ശക്തമായ പ്രേരണയായി മാറി,” ഒബാമ തന്റെ മുൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. "ഈ ആഗോള പ്രതിസന്ധിയോടുള്ള പ്രതികരണം ദുർബലമാകുന്നതിന്‍റെ കാരണമിതാത്."- ഒബാമ പറഞ്ഞു.

TRENDING:ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും [NEWS]

കഴിഞ്ഞ മാസം ബിഡന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച ഒബാമ ട്രംപിനെതിരായ പ്രചാരണത്തിൽ ആഴത്തിൽ പങ്കാളിയാകുമെന്ന് പറഞ്ഞിരുന്നു. "ബിഡനുവേണ്ടി ഞാൻ ചെയ്യുന്നത് നിങ്ങൾക്കെല്ലാവർക്കും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു."- ഒബാമ പൂർവവിദ്യാർഥി സംഘടനയോട് പറഞ്ഞു

കൊറോണ വൈറസ് ബാധിതരുടെ എണ്ണം അമേരിക്കയിൽ 13 ലക്ഷമാണ്. രാജ്യത്ത് 77,000 ത്തിലധികം പേർ മരിക്കുകയും ചെയ്തു.

First published:

Tags: Corona virus, Coronavirus, Coronavirus in india, Coronavirus india, Coronavirus kerala, Coronavirus Pandemic, Coronavirus symptoms, Coronavirus update, Covid 19, Obama, Trump