നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത്

  COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത്

  കപ്പലില്‍ 698 പേരാണ് ഉള്ളത്. ഇതില്‍ 440 പേരും മലയാളികളാണ്

  INS Jalashwa

  INS Jalashwa

  • Share this:
   കൊച്ചി: മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ കൊച്ചി തീരത്തെത്തി. കപ്പലില്‍ 698 പേരാണ് ഉള്ളത്. ഇതില്‍ 440 മലയാളികളാണ്.

   കൊച്ചി തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും യാത്രക്കാരെ പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തെത്തിക്കുക. തെര്‍മല്‍ സ്‌കാനിങ് അടക്കം നിരവധി പരിശോധനകളാണ് ഉണ്ടാകുക. കപ്പലില്‍ എത്തിയ മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്റീനില്‍ പാര്‍പ്പിക്കുക. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റീനില്‍ ആക്കും. കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.
   TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]
   കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്ത് എത്തിയത്.


   മാലദ്വീപില്‍ നിന്നും പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്.
   First published:
   )}