വേദിയിൽ അപ്പം ചുട്ട് നടി നൂറിൻ ഷെരീഫ്; പക്ഷെ സംഭവിച്ചത്

Last Updated:

Interesting episode of Noorin Shereef making Appam | നൂറിൻ ചുട്ട അപ്പത്തിനെന്തു പറ്റി?

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവരെ നായികാ-നായകന്മാരാക്കി എത്തുന്ന 'വെള്ളേപ്പ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
നവാഗതനായ പ്രവീണ് രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ പൂജയും, സ്വിച്ച്‌ ഓൺ കർമ്മവും കൊച്ചിയിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
എന്നാൽ സ്വിച്ച് ഓൺ കർമ്മത്തിനിടെ സിനിമയുടെ പേര് കൂടിയായ 'വെള്ളേപ്പം' ചുട്ടാണ് അക്ഷയ്‌യും നൂറിനും ആഘോഷിച്ചത്. ഭംഗിക്ക് വെള്ളേപ്പത്തിനുള്ള മാവ് ചുറ്റി, മൂടി വച്ച് വെന്തു വരാൻ ക്ഷമയോടെ കാത്തിരിക്കുന്ന നൂറിനാണു വിഡിയോയിൽ. എന്നാൽ സംഗതി റെഡി ആയതോടെ നൂറിന്റെ ആകാംഷയും കൂടി. എന്നാലും അത് പ്രകടിപ്പിക്കാതെ മെല്ലെ അപ്പം ഇളക്കി എടുത്തു. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, കഴിക്കാനുള്ള ഭാഗ്യം കിട്ടും മുൻപേ ദേ കിടക്കുന്നു അപ്പം നിലത്ത്!
advertisement
അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിനോടകം നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നവാഗതനായ ജീവൻലാൽ തിരക്കഥയൊരുക്കുന്ന ചിത്രം പേരുപോലെ തന്നെ ഭക്ഷണത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു കഥയാണ് പറയുന്നത്. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.
advertisement
നൂറിന്റെ അപ്പംചുടൽ കാണാം.
മലയാളം വാർത്തകൾ/ വാർത്ത/Film/
വേദിയിൽ അപ്പം ചുട്ട് നടി നൂറിൻ ഷെരീഫ്; പക്ഷെ സംഭവിച്ചത്
Next Article
advertisement
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
  • പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പരാമർശം നടത്തി.

  • ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് ആസിഫിന്റെ പ്രസ്താവന.

  • ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് ഇന്ത്യ

View All
advertisement