Variyankunnan | ബാബു ആന്റണിയും15 കോടിയുമുണ്ടെങ്കിൽ വാരിയൻകുന്നൻ ആക്ഷൻ രംഗങ്ങളോടെ വരാം: ഒമർ ലുലു

Last Updated:

വാരിയൻകുന്നൻ സിനിമയ്ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തി ഒമർ ലുലു

ഒമർ ലുലു, ബാബു ആന്റണി
ഒമർ ലുലു, ബാബു ആന്റണി
ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച 'വാരിയൻകുന്നൻ' സിനിമയിൽ നിന്നും സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജ് സുകുമാരനും പിന്മാറിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. മലബാർ കലാപത്തിലെ പ്രധാനിയായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയായാണ് 'വാരിയൻകുന്നൻ' പ്രഖ്യാപിച്ചിരുന്നത്.
മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റേയും പിന്മാറ്റം എന്നാണ് സൂചന.
സിനിമ പ്രഖ്യാപിച്ചതും സംവിധായകനും നായകനും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇരുവർക്കുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് അരങ്ങേറിയത്.
സംവിധായകൻ അലി അക്ബർ, ക്രൗഡ്ഫണ്ടിംഗ് രീതി ഉപയോഗിച്ച് മലബാർ കലാപം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. തലൈവാസൽ വിജയ് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.
advertisement
എന്നാൽ വിവാദചിത്രം പിൻവലിച്ച സാഹചര്യത്തിൽ 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലു ഇതേ വിഷയത്തിലെ സിനിമയ്ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തിയിരിക്കുകയാണ്.
ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ മറ്റൊരു വാരിയൻകുന്നൻ ഇറങ്ങാനുള്ള അവസമുണ്ടെന്നു ധ്വനിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഒമർ ലുലു എത്തിക്കഴിഞ്ഞു. "പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും," പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
advertisement
ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക സിനിമകളുടെ സംവിധായകനാണ് ഒമർ. അടുത്ത ചിത്രത്തിൽ നായകൻ ബാബു ആന്റണിയാണ്. എപ്പോഴും യൂത്തിന്റെ കഥയുമായെത്തിയിട്ടുള്ള ഒമർ, ആദ്യമായാണ് ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രം ഒരുക്കുന്നത്.
Summary: A day after Aashiq Abu and Prithviraj Sukumaran marked their exit from controversial period drama Variyamkunnan, Oru Adaar Love director Omar Lulu makes a Facebook post on chances of another movie on the same title
മലയാളം വാർത്തകൾ/ വാർത്ത/Film/
Variyankunnan | ബാബു ആന്റണിയും15 കോടിയുമുണ്ടെങ്കിൽ വാരിയൻകുന്നൻ ആക്ഷൻ രംഗങ്ങളോടെ വരാം: ഒമർ ലുലു
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement