Oruthee | സാധാരണ സ്ത്രീകളുടെ അസാധാരണമായ ജീവിത കഥ തേടി നവ്യയുടെ 'ഒരുത്തീ'; മത്സരത്തിൽ പങ്കെടുക്കാം
- Published by:user_57
- news18-malayalam
Last Updated:
അനീതിക്കും അക്രമത്തിനും എതിരെ ശക്തമായി പ്രതികരിച്ച സാധാരണ സ്ത്രീകളുടെ അസാധാരണ ജീവിത കഥകൾ കണ്ടെത്താൻ നവ്യ നായർ ചിത്രം 'ഒരുത്തീ'
ഏറെ നാളുകൾക്ക് ശേഷം നവ്യ നായർ (Navya Nair) വെള്ളിത്തിരയിലേക്ക് മടങ്ങി വന്ന ചിത്രമാണ് 'ഒരുത്തീ' (Oruthee). കുടുംബ ബന്ധങ്ങളുടെ സ്നേഹത്തിന്‍റേയും അതീജീവനത്തിന്‍റെയും കഥയാണ് സംവിധായകൻ വി.കെ. പ്രകാശ് ഒരുക്കിയ ചിത്രം പറയുന്നതെന്ന് ട്രെയ്‌ലർ സൂചന നൽകിയിരുന്നു.
ഇപ്പോഴിതാ, അനീതിക്കും അക്രമത്തിനും എതിരെ ശക്തമായി പ്രതികരിച്ച സാധാരണ സ്ത്രീകളുടെ അസാധാരണ ജീവിത കഥകൾ കണ്ടെത്താൻ തയാറെടുത്തിരിക്കുകയാണ് ഈ നവ്യ നായർ ചിത്രം. ചെയ്യേണ്ടത് ഇത്രമാത്രം..
1) ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആ വിവരം 'ഒരുത്തീ'യുമായി പങ്കിടുക
2) നിങ്ങളുടെ അനുഭവം മെസ്സേജുകളായോ വോയ്സ് നോട്ടുകളായോ WhatsApp നമ്പറിലേക്ക് (95398 33369) അയക്കുക.
3) നിങ്ങളുടെ കോണ്ടാക്ട് നമ്പറും ജില്ലയും കൂടെ ചേർക്കാൻ മറക്കരുത്.
advertisement
4) സോഷ്യൽ മീഡിയ എൻട്രികൾ കൂടാതെ , കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയും എല്ലാ ജില്ലയിലും തിരഞ്ഞെടുക്കൽ പ്രകിയ നടക്കുന്നുണ്ട്.
5) വിജയികളാകുന്നവരെ നവ്യാ നായരടക്കമുളള ഒരുത്തീയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഗവൺമെന്റ് ഒഫിഷ്യൽസും അടങ്ങുന്ന പൊതുവേദിയിൽ ആദരിക്കുന്നു.
6) മറ്റുള്ളവർക്കു പ്രചോദനമാവുംവിധം അവരുടെ പോരാട്ട കഥ സമൂഹ മാധ്യമങ്ങൾ വഴി പുറംലോകം അറിയട്ടെ .
7) എൻട്രികൾ അയക്കാനുള്ള അവസാന തീയതി മാർച്ച് 20,2022
advertisement
ചിത്രത്തിന്റെ നിർമാണം ബെൻസി നാസറും, കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവുമാണ്
'ഇഷ്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെന്റ് വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'ദി ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.
advertisement
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു എത്തുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.
advertisement
രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ.ജെ. വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.
Summary: A unique contest opened for Navya Nair movie 'Oruthee'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2022 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Oruthee | സാധാരണ സ്ത്രീകളുടെ അസാധാരണമായ ജീവിത കഥ തേടി നവ്യയുടെ 'ഒരുത്തീ'; മത്സരത്തിൽ പങ്കെടുക്കാം


