Pathinettam Padi review: first half: ആദ്യ പകുതി ഇവിടെ വരെ

Last Updated:

Pathinettam Padi movie review till first half | മമ്മൂട്ടി എക്സറ്റൻഡഡ്‌ അതിഥി വേഷം അവതരിപ്പിക്കുന്ന പതിനെട്ടാം പടി തിയേറ്ററുകളിൽ

#മീര മനു
'മലയാളി പൊളിയല്ലേ' മിനിറ്റുകൾക്കുള്ളിൽ തിയേറ്റർ പൂരപ്പറമ്പായി തുടങ്ങി എന്ന ലക്ഷണങ്ങളോടെ വരുന്നു
അശ്വിൻ വാസുദേവ്. തൂവെള്ള കുപ്പായവും കട്ടി കണ്ണടയുമായി ജീവിത പഠനം നടത്താൻ പുതു തലമുറയെ പഠിപ്പിക്കുന്ന 'സ്കൂൾ ഓഫ് ജോയ്' എന്ന വിദ്യാലയത്തിന്റെ തലവൻ, പഴയ സ്കൂൾ ഹെഡ്ബോയ്; പൃഥ്വിരാജ്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുന്നിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ഫോട്ടോ പുറത്തു വന്നത് മുതൽ ആരാധകരെ ആകാംഷാ ഭരിതരാക്കിയ ചിത്രം, പതിനെട്ടാം പടി  പ്രേക്ഷക മുന്നിൽ എത്തിയിരിക്കുന്നു.
advertisement
കേരള കഫെ, ഉറുമി ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ശങ്കർ രാമകൃഷ്ണൻ- പൃഥ്വിരാജ് കൂട്ടുകെട്ടാണ് ഈ ചിത്രം എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നായ മോഡൽ സ്കൂൾ ദിനങ്ങളിലേക്ക്,  പണക്കൊഴുപ്പില്ലാതെ പഠിക്കുന്ന കുട്ടികളുടെ ഇടയിലേക്ക്, കഥ പായുന്നു. ഒപ്പം ഇവരുടെ ബദ്ധ ശത്രുക്കളായ ഇന്റർനാഷണൽ സ്കൂൾ പഠിതാക്കളും. സർക്കാർ സ്കൂൾ പിള്ളേരുടെ നേർ വിപരീതം. എന്തും ആവശ്യത്തിന് കൂടുതൽ. അങ്ങനെ വർഷങ്ങൾ പിന്നിലേക്ക് മറിയുന്നു.
മഞ്ഞുതുള്ളിയും പൂമ്പാറ്റയും മാത്രമായി  ഒതുങ്ങാത്ത  നൊസ്റ്റാൾജിയ ചേർത്ത് പിടിച്ച്, പ്രണയവും, എടുത്തു ചാട്ടവും, വീരശൂര പരാക്രമവും,  തല്ലു കൊള്ളിത്തരവുമുള്ള ചോരത്തിളപ്പിന്റെ സകലകലാശാലയായ സ്കൂൾ പടവുകൾ ഒന്നൊന്നായി ഇവിടെ കയറി തുടങ്ങുന്നു. ഒപ്പം കട്ടക്ക് പിടിച്ച് ക്യാമറയും സ്റ്റണ്ടും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Pathinettam Padi review: first half: ആദ്യ പകുതി ഇവിടെ വരെ
Next Article
advertisement
'ഡോക്ടർ' എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി
'ഡോക്ടർ' എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി
  • ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ' ചേർക്കുന്നത് നിയമപരമല്ല.

  • 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' ചേർക്കുന്നത് ശരിയല്ല.

  • ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷനടക്കം ഹൈക്കോടതി നോട്ടീസയച്ചു, കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

View All
advertisement